മുംബൈ :വാങ്കഡെയില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പഞ്ചാബിന്‍റെ ത്രില്ലര്‍ ജയത്തില്‍ നിര്‍ണായകമായത് ഇന്ത്യന്‍ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിന്‍റെ ബൗളിങ് പ്രകടനമാണ്. ക്യാപ്‌റ്റന്‍ സാം കറന്‍ ഉള്‍പ്പടെയുള്ളവര്‍ മുംബൈ ബാറ്റര്‍മാരില്‍ നിന്ന് തല്ല് വാങ്ങി കൂട്ടിയപ്പോള്‍ അര്‍ഷ്‌ദീപ് ഒരുവശത്ത് നിന്ന് അവരെ എറിഞ്ഞൊതുക്കി. മത്സരത്തില്‍ പഞ്ചാബിനായി നാലോവര്‍ പന്തെറിഞ്ഞ മൂന്ന് ബോളര്‍മാരില്‍ ഒരാളും അര്‍ഷ്‌ദീപ് ആയിരുന്നു.
പഞ്ചാബ് നിരയില്‍ നാലോവര്‍ ക്വോട്ട പൂര്‍ത്തിയാക്കിയ നഥാന്‍ എല്ലിസ്, രാഹുല്‍ ചഹാര്‍ എന്നിവര്‍ 40 റണ്‍സിന് മുകളിലാണ് വഴങ്ങിയത്. എന്നാല്‍ അര്‍ഷ്‌ദീപ് സിങ്ങിന്‍റെ നാലോവറില്‍ മുംബൈ ബാറ്റര്‍മാര്‍ക്ക് 29 റണ്‍സേ നേടാനായുള്ളൂ. കൂടാതെ അവരുടെ നാല് വിക്കറ്റും സ്വന്തമാക്കാന്‍ പഞ്ചാബ് ഇടം കയ്യന്‍ പേസര്‍ക്കായി.
മുംബൈയുടെ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ (1), സൂര്യകുമാര്‍ യാദവ് (57), തിലക് വര്‍മ (3), നേഹല്‍ വധേര (0) എന്നിവരാണ് അര്‍ഷ്‌ദീപിന് മുന്നില്‍ വീണത്. തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞുനിന്ന സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റ് അര്‍ഷ്‌ദീപ് വീഴ്‌ത്തിയതോടെയാണ് പഞ്ചാബ് മത്സരത്തിലേക്ക് തിരികെയെത്തിയത്. മുംബൈ സ്കോര്‍ 184ല്‍ നില്‍ക്കെയായിരുന്നു സൂര്യകുമാറിന്‍റെ പുറത്താകല്‍.
Also Read :'സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ....ഒരു മുട്ടൻ പണി വരുന്നു'; മുന്നറിയിപ്പുമായി നടന്‍ കിഷോര്‍ സത്യ
മത്സരത്തില്‍ അവസാന ഓവര്‍ പന്തെറിഞ്ഞതും അര്‍ഷ്‌ദീപ് ആയിരുന്നു. 20 ഓവറില്‍ 16 റൺസായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്നത് വെടിക്കെട്ട് വീരന്‍ ടിം ഡേവിഡും തിലക് വര്‍മയും.