ചെന്നൈ:അഞ്ച് വര്‍ഷത്തിന് ശേഷം ഇപ്രാവശ്യത്തെ ഐപിഎല്‍ സീസണിലാണ് ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിന് ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിക്കുന്നത്. 2018ല്‍ ധോണിക്ക് കീഴില്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ താരം രണ്ടാം മത്സരം കളിച്ചത് 2023ല്‍ കെഎല്‍ രാഹുലിന് കീഴിലാണ്. അഞ്ച് വിക്കറ്റ് പ്രകടനത്തോടെയായിരുന്നു മാര്‍ക്ക് വുഡ് ഐപിഎല്ലിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കിയത്.
ഡല്‍ഹിക്കെതിരെയായിരുന്നു വുഡിന്‍റെ ഈ പ്രകടനം. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ വുഡ് 14 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഈ മത്സരത്തിലെ താരവും മാര്‍ക്ക് വുഡ് ആയിരുന്നു.
സീസണില്‍ ലഖ്‌നൗവിന്‍റെ രണ്ടാം മത്സരത്തില്‍ ചെന്നൈക്കെതിരെ മാര്‍ക്ക് വുഡിന്‍റെ ഇതേ പ്രകടനം ആവര്‍ത്തിക്കപ്പെടുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റ് നേടിയെങ്കിലും 49 റണ്‍സ് മാര്‍ക്ക് വുഡിന് വിട്ടുകൊടുക്കേണ്ടി വന്നു. അവസാന ഓവറില്‍ ചെന്നൈ നായകന്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ മാര്‍ക്ക് വുഡിനെ അതിര്‍ത്തി കടത്തുകയും ചെയ്‌തു.
തൊട്ടടുത്ത പന്തില്‍ തന്‍റെ മുന്‍ ഐപിഎല്‍ ടീം നായകന്‍റെ വിക്കറ്റ് നേടാനും മാര്‍ക്ക് വുഡിനായി. ഇതിന് പിന്നാലെ ധോണിക്കെതിരെ ക്യാപ്‌റ്റന്‍ കെ എല്‍ രാഹുലും താനും ചേര്‍ന്ന് ഉപയോഗിച്ച തന്ത്രം പാളിപ്പോയന്ന് വ്യക്തമാക്കി ഇംഗ്ലീഷ് പേസര്‍ തന്നെ രംഗത്തെത്തി. ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോ പോസ്‌റ്റ് ചെയ്‌തിരിക്കുന്ന ഒരു വീഡിയോയിലാണ് മാര്‍ക്ക് വുഡ് ഇക്കാര്യം വ്യക്തമാക്കിയത്.