കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ 16ാം സീസണിലെ 33ാം മത്സരമാണിത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ഗാര്‍ഡനിലാണ് കളി നടക്കുന്നത്.
വിക്കറ്റ് മികച്ചതായി തോന്നുന്നുവെന്ന് കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണ പറഞ്ഞു. മഞ്ഞ് വീഴ്‌ച ചേസിങ്ങിനെ ഏളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റാണ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത കളിക്കുന്നത്.
ലിറ്റണ്‍ ദാസും മന്‍ദീപും പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തായപ്പോള്‍ എൻ ജഗദീശൻ, ഡേവിഡ് വൈസ് എന്നിവരാണ് ഇടം നേടിയത്. ടോസ് ലഭിച്ചിരുന്നുവെങ്കില്‍ തങ്ങളും ബോളിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി പറഞ്ഞു. തങ്ങളുടെ കളിക്കാരുടെ ആത്മവിശ്വാസം വളര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച് ബോളിങ് ഡിപ്പാർട്ട്മെന്‍റിന്‍റെ. എല്ലാവരും തങ്ങളുടേതായ സംഭാവന നല്‍കുക എന്നതാണ് പ്രധാനമെന്നും ധോണി പറഞ്ഞുനിര്‍ത്തി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിങ് ഇലവന്‍): എൻ ജഗദീശൻ (വിക്കറ്റ് കീപ്പര്‍), ജേസൺ റോയ്, നിതീഷ് റാണ (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സൽ, റിങ്കു സിങ്, സുനിൽ നരെയ്ൻ, ഡേവിഡ് വൈസ്, കുൽവന്ത് ഖെജ്‌രോലിയ, സുയാഷ് ശർമ, ഉമേഷ് യാദവ്, വരുൺ ചക്രവര്‍ത്തി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സബ്‌സ്:മൻദീപ് സിങ്, അനുകുൽ റോയ്, വൈഭവ് അറോറ, ലിറ്റൺ ദാസ്, വെങ്കിടേഷ് അയ്യർ