ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ 16-ാം സീസണിലെ 49-ാം മത്സരമാണിത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് കളി നടക്കുന്നത്.
അൽപ്പം മഴ പ്രതീക്ഷിച്ചിരുന്നു, ബോളിങ് തെരഞ്ഞെടുക്കാന്‍ അതൊരു കാരണമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ധോണി പറഞ്ഞു. വിക്കറ്റ് നല്ലതാണെന്ന് തോന്നുന്നു. അവർ ഒരു ലക്ഷ്യം വയ്ക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ചെന്നൈ കളിക്കുന്നതെന്നും ധോണി അറിയിച്ചു. മുംബൈ ഇന്ത്യന്‍സ് നിരയില്‍ മാറ്റങ്ങളുണ്ടെന്ന് നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. തിലക് വർമ അസുഖത്തെത്തുടര്‍ന്ന് പുറത്തായപ്പോള്‍ പകരം ട്രിസ്റ്റൻ സ്റ്റബ്‌സാണ് പ്ലേയിങ് ഇലവനിലെത്തിയത്.
ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിംഗ് ഇലവൻ): റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ദീപക് ചഹാർ, മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ
ചെന്നൈ സൂപ്പർ കിങ്‌സ് സബ്‌സ്:അമ്പാട്ടി റായിഡു, മിച്ചൽ സാന്റ്‌നർ, സുബ്രാൻഷു സേനാപതി, ഷെയ്ക് റഷീദ്, ആകാശ് സിങ്.
മുംബൈ ഇന്ത്യൻസ് (പ്ലെയിംഗ് ഇലവൻ):രോഹിത് ശർമ(ക്യാപ്റ്റന്‍), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ട്രിസ്റ്റൻ സ്റ്റബ്‌സ്, ടിം ഡേവിഡ്, നെഹാൽ വധേര, ജോഫ്ര ആർച്ചർ, പിയൂഷ് ചൗള, ആകാശ് മധ്വാൾ, അർഷാദ് ഖാൻ.
മുംബൈ ഇന്ത്യൻസ് സബ്‌സ്:കുമാർ കാർത്തികേയ, രമൺദീപ് സിങ്, ഡെവാൾഡ് ബ്രെവിസ്, രാഘവ് ഗോയൽ, വിഷ്ണു വിനോദ്.
ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ 11-ാം മത്സരത്തിനിറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സിനിത് 10-ാം മത്സരമാണ്. കളിച്ച 10 മത്സരങ്ങളില്‍ 11 പോയിന്‍റുള്ള ചെന്നൈ നിലവിലെ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കളിച്ച ഒമ്പത് മത്സരങ്ങളില്‍ 10 പോയിന്‍റുമായി ആറാമതാണ് മുംബൈ.
ഇതോടെ ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീമിന് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കും. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും മിന്നും വിജയം നേടിയാണ് മുംബൈ എത്തുന്നത്. മറുവശത്ത് ചെന്നൈ കളിച്ച അവസാന മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇതിന് മുന്നെ രണ്ട് തോല്‍വികളാണ് സംഘം വഴങ്ങിയത്.
ഇതോടെ വിജയവഴിയില്‍ തിരിച്ചെത്താന്‍ ധോണിപ്പട ശ്രമം നടത്തുമ്പോള്‍ ജയം തുടരാനാവും രോഹിത്തും സംഘവും ലക്ഷ്യം വയ്‌ക്കുക. സീസണില്‍ നേരത്തെ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ മുബൈയെ തോല്‍പ്പിച്ചിരുന്നു. ഇന്ന് ചെന്നൈയുടെ തട്ടകത്തില്‍ വച്ച് ഈ കണക്ക് തീര്‍ക്കാന്‍ മുംബൈ ഇറങ്ങുമ്പോള്‍ പോരുകനക്കുമെന്നുറപ്പ്.
ALSO READ:IPL 2023| ഇന്ന് കോലി സെഞ്ച്വറിയടിച്ച് ഗാംഗുലിയോടുള്ള ആദരവ് പ്രകടിപ്പിക്കണം: ശ്രീശാന്ത്