മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ ഹൈദരാബാദ് നായകൻ കെയ്‌ൻ വില്യംസണ്‍ ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദ് കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായെത്തുമ്പോൾ കൊൽക്കത്ത മൂന്ന് മാറ്റങ്ങളുമായാണെത്തുന്നത്. ഹൈദരാബാദിൽ വാഷിങ്ടണ്‍ സുന്ദറിന് പകരം ജഗദീഷ സുചിത് ടീമിലെത്തിയപ്പോൾ കൊൽക്കത്തയിൽ ആരോണ്‍ ഫിഞ്ചും അമാന്‍ ഖാനും ഷെല്‍ഡണ്‍ ജാക്‌സനും പ്ലേയിങ് ഇലവനിലെത്തി.
തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം മുന്നേറുന്ന സണ്‍റൈസേഴ്‌സ് തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടി വിജയവഴിയിലേക്ക് തിരിച്ചെത്തുക എന്നതാണ് കൊൽക്കത്തയുടെ ലക്ഷ്യം. ഫോം ഔട്ട് ആയ അജിങ്ക്യ രഹാനെയ്ക്ക് പകരം ഫിഞ്ചിനെ കൊണ്ടുവന്നതും കൊൽക്കത്തയ്‌ക്ക് കരുത്തേകും.