മുംബൈ : ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് നായകൻ ഭുവനേശ്വർ കുമാർ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകൻ കെയ്ൻ വില്യംസൺ നാട്ടിലേക്ക് മടങ്ങിയതിനാൽ ഭുവനേശ്വർ കുമാറിന് കീഴിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്.
കെയ്ന്‍ വില്യംസണിന് പകരം റൊമാരിയോ ഷെപ്പേർഡ് ടീമിലെത്തി. ടി നടരാജന് പകരം ജഗദീശ സുചിതും ടീമിലിടം കണ്ടെത്തി. പഞ്ചാബ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. ഭാനുക രജപക്‌സ, റിഷി ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ പുറത്തായി. നഥാൻ എല്ലിസ്, ഷാരൂഖ് ഖാൻ, പ്രേരക് മങ്കാദ് എന്നിവര്‍ ടീമിലെത്തി.
13 മത്സരത്തിൽ നിന്ന് ആറ് ജയവും ഏഴ് തോൽവിയുമടക്കം 12 പോയിന്‍റുമായി പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ഹൈദരാബാദും 13 മത്സരത്തിൽ നിന്ന് ആറ് ജയവും ഏഴ് തോൽവിയുമാണ് വഴങ്ങിയത്. ജയിച്ചാൽ ഹൈദരാബാദിന് പഞ്ചാബിനെ മറികടന്ന് ഏഴാം സ്ഥാനത്തേക്കെത്താം. അല്ലാതെ ജയിച്ചാൽ വലിയ കാര്യമില്ലെന്ന് പറയാം.