മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിങ്. ടോസ് നേടിയ ബാംഗ്ലൂർ നായകൻ ഫഫ് ഡു പ്ലെസിസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂർ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ സണ്‍റൈസേഴ്‌സ് സീൻ അബോട്ട്, ശ്രേയസ് ഗോപാൽ എന്നിവർക്ക് പകരം ഫസൽഹഖ് ഫറൂഖി, ജഗദീഷ സുചിത് എന്നിവരെ ഉൾപ്പെടുത്തി.
കളിച്ച 11 മത്സരങ്ങളില്‍ ആറ് ജയവുമായി നിലവിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബാംഗ്ലൂര്‍. പത്തില്‍ അഞ്ച് ജയം നേടിയ ഹൈദരാബാദ് ആറാം സ്ഥാനത്താണ്. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരുസംഘത്തിനും ജീവന്‍മരണപ്പോരാട്ടമാണിത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ചാണ് ബാംഗ്ലൂർ ഇന്നെത്തുന്നത്.
മറുവശത്ത് തുടര്‍ച്ചയായ രണ്ട് തോല്‍വികളുമായാണ് ഹൈദരാബാദിന്‍റെ വരവ്. എന്നാല്‍ സീസണില്‍ ആദ്യ തവണ ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂരിനെ 68 റൺസിന് കീഴടക്കിയ ആത്മവിശ്വാസം കെയ്‌ന്‍ വില്യംസണിന്‍റെ ഹൈദരാബാദിനുണ്ട്. ഈ നാണക്കേടിന് കൂടി മറുപടി നല്‍കാനാവും ഇന്ന് ഫാഫ് ഡുപ്ലെസിസിന്‍റെ ബാംഗ്ലൂരിറങ്ങുക.