കേരളം

kerala

ETV Bharat / sports

IPL 2022:ഫോമിലേക്കുയർന്ന് ബെയർസ്‌റ്റോ, തകർത്തടിച്ച് ജിതേഷും, ലിവിങ്സ്റ്റണും; രാജസ്ഥാന് 190 റൺസ് വിജയലക്ഷ്യം - രാജസ്ഥാൻ റോയൽസ് vs പഞ്ചാബ് കിങ്സ്

രാജസ്ഥാനായി യുസ്‌വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തി

RAJASTAN NEED 190 RUNS TO WIN AGAINST PUNJAB  IPL 2022  ഐപിഎൽ 2022  ഇന്ത്യൻ പ്രീമിയർ ലീഗ് 2022  പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 190 റണ്‍സ് വിജയലക്ഷ്യം  രാജസ്ഥാൻ റോയൽസ് vs പഞ്ചാബ് കിങ്സ്  RR VS PBKS
IPL 2022: അർധസെഞ്ച്വറിയുമായി ബെയർസ്റ്റോ, തകർത്തടിച്ച് ജിതേഷും, ലിവിങ്സ്റ്റണും; രാജസ്ഥാന് കൂറ്റൻ വിജയ ലക്ഷ്യം

By

Published : May 7, 2022, 5:51 PM IST

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 189 റണ്‍സ് നേടി. അർധ സെഞ്ച്വറി നേടിയ ജോണി ബെയർസ്റ്റോയുടേയും അവസാന ഓവറുകളിൽ തകർത്തടിച്ച ജിതേഷ്‌ ശർമ്മയുടേയും, ലിയാം ലിവിങ്സ്റ്റന്‍റെയും മികവിലാണ് പഞ്ചാബ് കൂറ്റൻ സ്കോർ കണ്ടെത്തിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് സ്റ്റാർ ഓപ്പണർ ശിഖർ ധവാന്‍റെ(12) വിക്കറ്റ് അഞ്ചാം ഓവറിൽ തന്നെ നഷ്‌ടമായി. തുടർന്നെത്തിയ ഭാനുക രാജപക്‌സയെ കൂട്ടുപിടിച്ച് പഞ്ചാബ് സ്‌കോർ ഉയർത്തി. എന്നാൽ സ്‌കോർ 89ൽ നിൽക്കെ രാജപക്‌സെ(27) പുറത്തായി. തുടർന്നെത്തിയ നായകൻ മായങ്ക് അഗർവാളിനെ കൂട്ടുപിടിച്ച് ബെയർസ്റ്റോ ടീം സ്കോർ 100 കടത്തി.

എന്നാൽ യുസ്‌വേന്ദ്ര ചഹലിന്‍റെ ഓവറിൽ അടുത്തടുത്ത പന്തുകളിൽ മായങ്ക് അഗർവാളും(15), ബെയർസ്റ്റോയും(56) പുറത്തായി. എന്നാൽ തുടർന്നെത്തിയ ജിതേഷ് ശർമ്മയും ലിയാം ലിവിങ്സ്റ്റണും ചേർന്ന് തകർപ്പൻ ഷോട്ടുകളുമായി ടീം സ്കോർ ഉയർത്തി. ഇതിനിടെ 18-ാം ഓവറിൽ ലിവിങ്സ്റ്റണ്‍(22) പുറത്തായി.

ജിതേഷ്‌ ശർമ്മ(38), ഋഷി ധവാൻ(5) എന്നിവർ പുറത്താകാതെ നിന്നു. രാജസ്ഥാനായി യുസ്‌വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ രവിചന്ദ്രൻ അശ്വിൻ, പ്രസീദ് കൃഷ്‌ണ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ABOUT THE AUTHOR

...view details