മുംബൈ : ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ വെറ്ററന്‍ സ്‌പിന്നര്‍ ആര്‍ അശ്വിൻ റിട്ടയേര്‍ഡ് ഔട്ടായി മടങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലാണ് താരം ബാറ്റിങ്ങില്‍ നിന്നും സ്വയം പിന്മാറിയത്.
തീരുമാനം ടീമിന്‍റേതായിരുന്നുവെന്ന് രാജസ്ഥാന്‍റെ ക്രിക്കറ്റ് ഡയറക്ടറും മുഖ്യ പരിശീലകനുമായ കുമാര്‍ സംഗക്കാരയും ക്യാപ്റ്റന്‍ സഞ്‌ജു സാംസണും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അശ്വിനൊപ്പം ക്രീസിലുണ്ടായിരുന്ന ഷിമ്രോൺ ഹെറ്റ്‌മെയർ ഇക്കാര്യത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് പ്രതികരിച്ചത്.
വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അശ്വിന്‍. തീരുമാനം സാഹചര്യത്തിന് അനുസരിച്ചായിരുന്നുവെന്ന് അശ്വിന്‍ ക്രിക്ക്‌ബസ്സിനോട് പറഞ്ഞു.'ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്നത് പലപ്പോഴും നമ്മള്‍ മറന്ന് പോകുന്ന കാര്യമാണ്. എന്നാൽ നമ്മള്‍ പരിഗണിക്കാത്ത ഗെയിമിന്‍റെ ഒരു പ്രധാന വശമാണത്' - അശ്വിന്‍ പറഞ്ഞു.