മുംബൈ : ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തില്‍ സൺറൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ തങ്ങളുടെ 13ാം മത്സരത്തിനാണ് മുംബൈയും ഹൈദരാബാദും ഇറങ്ങുന്നത്.
കളിച്ച 12 മത്സരങ്ങളില്‍ അഞ്ച് ജയമുള്ള ഹൈദരാബാദ് നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാമതുള്ളപ്പോള്‍, മൂന്ന് ജയം മാത്രമുള്ള മുംബൈ അവസാന സ്ഥാനത്താണ്. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ചിരുന്നെങ്കിലും, കണക്കില്‍ ഹൈദരാബാദിന് പ്രതീക്ഷയുടെ കണിക ബാക്കിയുണ്ട്.