മുംബെെ:നാല്‍പതാം വയസിലും സ്റ്റമ്പിന് പിന്നിൽ മിന്നൽപ്പിണറാണ് എം.എസ് ധോണി. വിക്കറ്റിന് പിന്നിൽ ധോണിയുണ്ടെങ്കിൽ ഏത് ബാറ്ററും ക്രീസ് വിട്ടിറങ്ങാൻ ഭയക്കും. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തിൽ അപാരമായ മെയ്‌വഴക്കം വേഗവും കൊണ്ട് ക്രിക്കറ്റ് പ്രേമികളെ വീണ്ടും വിസ്‌മയിപ്പിച്ചിരിക്കുകയാണ് ധോണി.
പഞ്ചാബിന്‍റെ ശ്രീലങ്കന്‍ താരം ഭാനുക രാജപക്‌സെയെ അവിശ്വസനീയ ത്രോയിലൂടെ അദ്ദേഹം റണ്ണൗട്ടാക്കുകയായിരുന്നു. കളിയുടെ രണ്ടാം ഓവറിലായിരുന്നു സിഎസ്‌കെ ടീമിലെ സഹതാരങ്ങളെയും ക്രിക്കറ്റ് ആസ്വാദകരെയും അമ്പരിപ്പിച്ച ധോണിയുടെ മിന്നല്‍ റണ്ണൗട്ട്. ക്രിസ് ജോര്‍ദാന്‍റെ പന്തില്‍ രജപക്സെ സിംഗിളിനായി ഓടി, നോണ്‍ സ്‌ട്രൈക്കറായ ശിഖര്‍ ധവാന്‍ തടയാന്‍ ശ്രമിച്ചെങ്കിലും രജപക്സെ പിച്ചിന് നടുവില്‍ എത്തിയിരുന്നു.