മുംബൈ :ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയസിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 165 റണ്‍സേ നേടാനായുള്ളു. അർധ സെഞ്ച്വറി നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് രാജസ്ഥാനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ ജോസ് ബട്‌ലർ(13) അഞ്ചാം ഓവറിൽ തന്നെ പുറത്തായി. പിന്നാലെയെത്തിയ നായകൻ സഞ്ജു സാംസണും(13) നിലയുറപ്പിക്കും മുന്നേ മടങ്ങി. പിന്നാലെ ദേവ്ദത്ത് പടിക്കൽ(29), റസ്സി വാൻ ഡെർ ഡസ്സെൻ(4) കൂടി മടങ്ങിയതോടെ രാജസ്ഥാൻ നാല് വിക്കറ്റ് നഷ്‌ടത്തിൽ 67 എന്ന നിലയിലെത്തി.