കൊൽക്കത്ത :ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 207 റണ്‍സെടുത്തു. യുവതാരം രജത് പതിദാറിന്റെ (54 പന്തിൽ 112) തകർപ്പൻ സെഞ്ച്വറി മികവിലാണ് ബാംഗ്ലൂർ കൂറ്റൻ സ്കോർ കണ്ടെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് നായകൻ ഡു പ്ലെസിസിനെ(0) ആദ്യ ഓവറിൽ തന്നെ നഷ്ടമായി. തുടർന്നെത്തിയ രജത് പതിദാർ തുടക്കം മുതൽക്കേ ആക്രമിച്ച് കളിച്ചപ്പോൾ വിരാട് കോലി ഡിഫന്‍ഡിങ് ശൈലിയിലാണ് ബാറ്റ് വീശിയത്. ടീം സ്കോർ 70ൽ നിൽക്കെയാണ് വിരാട് കോലിയുടെ(25) വിക്കറ്റ് ബാംഗ്ലൂരിന് നഷ്ടമായത്.