മുംബൈ: ചെന്നൈക്കെതിരായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ വിജയത്തിൽ നിര്‍ണ്ണായക പങ്കാണ് ആയുഷ് ബദോണി വഹിച്ചത്. ബ്രാവോയുടെ പന്തിൽ ദീപക് ഹൂഡ പുറത്തായതിന് പിന്നാലെ ബദോണി ക്രീസിലെത്തുമ്പോൾ 16 പന്തിൽ 40 റൺസെന്ന വലിയ ലക്ഷ്യമാണ് മുന്നിലുണ്ടായിരുന്നത്. മറുവശത്ത് അടിച്ച് തകര്‍ക്കുകയായിരുന്ന എവിന്‍ ലൂയിസിന് മികച്ച പിന്തുണയുമായി വളരെ ആത്മവിശ്വാസത്തോടെയാണ് ബദോണി ബാറ്റ് ചെയ്‌തത്.
IPL 2022 | ആയുഷ് ബദോണി 'ആത്മവിശ്വാസമുള്ള താരം'; യുവതാരത്തിന് പ്രശംസയുമായി ലൂയിസ് - ipl updates
സീസണിലെ ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയ യുവതാരം ആയുഷ് ബദോണി ലഖ്‌നൗവ് നിരയിലെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറും.
![IPL 2022 | ആയുഷ് ബദോണി 'ആത്മവിശ്വാസമുള്ള താരം'; യുവതാരത്തിന് പ്രശംസയുമായി ലൂയിസ് ayush badoni and evin lewis ആയുഷ് ബദോണി എവിന്‍ ലൂയിസ് IPL 2022 | ആയുഷ് ബദോണി 'ആത്മവിശ്വാസമുള്ള താരം'; യുവതാരത്തിന് പ്രശംസയുമായി ലൂയിസ് IPL 2022: LSG's Evin Lewis calls Ayush Badoni 'confident guy' ipl 2022 lucknow super giants lsg vs csk ആയുഷ് ബദോണിയെ പ്രശംസിച്ച് ലൂയിസ് ipl updates ipl newses](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14897414-thumbnail-3x2-ayush.jpg)
IPL 2022 | ആയുഷ് ബദോണി 'ആത്മവിശ്വാസമുള്ള താരം'; യുവതാരത്തിന് പ്രശംസയുമായി ലൂയിസ്
ALSO READ:IPL 2022 | ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം; ഇതിഹാസത്തെ മറികടന്ന് ബ്രാവോ
വളരെ ആത്മവിശ്വാസമുള്ള താരമാണ് ബദോനി എന്നാണ് ലൂയിസ് മത്സരം ശേഷം പറഞ്ഞത്. താന്‍ നെറ്റ്സിൽ വളരെ അധികം അടുത്ത് ബദോനിയുമായി ചെലവഴിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ തനിക്ക് അത് വ്യക്തമാണെന്നും മത്സരശേഷം ലൂയിസ് പറഞ്ഞു. ചെന്നൈക്കെതിരെ 9 പന്തിൽ 19 റൺസ് നേടിയ താരം സീസണിലെ ആദ്യ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്നു.