മുംബൈ: ഐപിഎല്ലില്‍ മുംബൈയ്‌ക്കെതിരായ മല്‍സരത്തിൽ കുറഞ്ഞ ഓവര്‍ നിരക്കിന് നായകന്‍ കെഎൽ രാഹുലിന് 24 ലക്ഷം രൂപ പിഴ വിധിച്ചു. ആവേശപ്പോരിൽ ലഖ്‌നൗ 36 റൺസിനാണ് മുംബൈയെ തോൽപ്പിച്ചത്. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് രാഹുൽ കുറഞ്ഞ ഓവർ നിരക്കിന് ശിക്ഷിക്കപ്പെടുന്നത്.
രണ്ടാം തവണയും കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചതിനാല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെഎല്‍ രാഹുലിനും പ്ലെയിങ് ഇലവനിലെ അംഗങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. 24 രക്ഷം രൂപയാണ് രാഹുല്‍ പിഴയായി നല്‍കേണ്ടത്. ടീമംഗങ്ങള്‍ ആറു ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനോ പിഴയായി അടയ്ക്കണം.