പൂനെ:ഐപിഎല്ലില്‍ പഞ്ചാബിനെതിരായ തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു പ്രഹരവും. കുറഞ്ഞ ഓവര്‍ നിരക്കിന് നായകന് രോഹിത് ശര്‍മയ്ക്ക് 24 ലക്ഷം രൂപ പിഴ വിധിച്ചു. ആവേശപ്പോരിൽ പഞ്ചാബ് കിംഗ്സ് 12 റൺസിനാണ് മുംബൈയെ തോൽപ്പിച്ചത്.
രോഹിതിന് പുറമെ ടീമംഗങ്ങൾ ആറ് ലക്ഷമോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി അടക്കണം. നേരത്തെ ഡൽഹിക്കെതിരെ കുറഞ്ഞ ഓവർ നിരക്കിന് 12 ലക്ഷം രൂപ രോഹിതിന് പിഴ ലഭിച്ചിരുന്നു. തെറ്റ് ആവർത്തിച്ചതിനാലാണ് പിഴ ശിക്ഷ ഇരട്ടിയായത്. വീണ്ടും ആവർത്തിച്ചാൽ ഒരു മത്സരത്തിൽ രോഹിത്തിന് വിലക്ക് വന്നേക്കും.