കേരളം

kerala

ETV Bharat / sports

IPL 2022 | സൂപ്പർ പോരാട്ടത്തിൽ ടോസ് രാഹുലിന്, ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്യും ; ഇരുടീമിലും മാറ്റങ്ങൾ - ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്യും

മൂന്ന് മാറ്റവുമായി ലഖ്‌നൗ ; സീസണില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിനാണ് ലഖ്‌നൗവും കൊല്‍ക്കത്തയും ഇറങ്ങുന്നത്

IPL 2022 KOLKATA VS LUCKNOW TOSS  IPL 2022  KKR VS LSG  IPL 2022 KOLKATA VS LUCKNOW TOSS  Lucknow Super Giants have won the toss and have opted to bat  kolkata Knight riders  Lucknow Super Giants  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്  മൂന്ന് മാറ്റവുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്  സൂപ്പർ പോരാട്ടത്തിൽ ടോസ് രാഹുലിന്  ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്യും  IPL 2022 സൂപ്പർ പോരാട്ടത്തിൽ ടോസ് രാഹുലിന് ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്യും ഇരുടീമിലും മാറ്റങ്ങൾ
IPL 2022 : സൂപ്പർ പോരാട്ടത്തിൽ ടോസ് രാഹുലിന്, ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്യും; ഇരുടീമിലും മാറ്റങ്ങൾ

By

Published : May 18, 2022, 7:41 PM IST

മുംബൈ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സീസണില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിനാണ് ലഖ്‌നൗവും കൊല്‍ക്കത്തയും ഇറങ്ങുന്നത്.

മൂന്ന് മാറ്റവുമായാണ് ലഖ്‌നൗ ഇറങ്ങുന്നത്. ക്രുനാല്‍ പാണ്ഡ്യ, ചമീര, ആയുഷ് ബദോനി എന്നിവര്‍ക്ക് പകരം മനന്‍ വോറ, എവിൻ ലൂയിസ് , കെ ഗൗതം എന്നിവരെത്തി. കൊല്‍ക്കത്തയില്‍ പരിക്കേറ്റ അജിന്‍ക്യ രഹാനെയ്‌ക്ക് പകരം അഭിജീത് തോമര്‍ പ്ലെയിംഗ് ഇലവനിലെത്തി.

കളിച്ച 13 മത്സരങ്ങളില്‍ എട്ട് ജയം നേടിയ ലഖ്‌നൗ നിലവിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. മത്സരത്തില്‍ ജയിക്കാനായാല്‍ 16 പോയിന്‍റുള്ള കെഎല്‍ രാഹുലിനും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാകാന്‍ കഴിയും. മറുവശത്ത് 13 മത്സരങ്ങളില്‍ ആറ് ജയത്തോടെ 12 പോയിന്‍റുള്ള കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് : വെങ്കിടേഷ് അയ്യർ, അഭിജിത് തോമർ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നിതീഷ് റാണ, സാം ബില്ലിംഗ്‌സ് (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, ടിം സൗത്തി, വരുൺ ചക്രവർത്തി.

ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്: ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (ക്യാപ്റ്റൻ), എവിൻ ലൂയിസ്, ദീപക് ഹൂഡ, മനൻ വോറ, മാർക്കസ് സ്റ്റോയിനിസ്, ജേസൺ ഹോൾഡർ, കൃഷ്‌ണപ്പ ഗൗതം, മൊഹ്‌സിൻ ഖാൻ, അവേഷ് ഖാൻ, രവി ബിഷ്‌നോയ്.

ABOUT THE AUTHOR

...view details