മുംബൈ : ഐപിഎല്ലില്‍ ഇന്ന് ആദ്യ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ഇന്ത്യയുടെ ഭാവി നായകന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിഷഭ് പന്തും ശ്രേയസ് അയ്യരും പരസ്‌പരം കരുത്ത് പരീക്ഷിക്കുന്ന മത്സരം കൂടിയാണിത്. വൈകിട്ട് മൂന്നരയ്ക്ക് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം.
പ്രതീക്ഷക്കൊത്ത് ഉയരാത്ത ഡല്‍ഹിക്ക് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച അവർ പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിനോടും ലഖ്‌നൗ സൂപ്പര്‍ ജയന്‍റസിനോടും തോറ്റു. ഡല്‍ഹി നിരയില്‍ കരുത്തരുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം.
മറുവശത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൂടുതൽ കരുത്തോടെയാണ് ഇറങ്ങുന്നത്. വെങ്കടേഷ് അയ്യര്‍ ഫോമിലേക്ക് തിരിച്ചെത്തിയത് കെകെആറിന് പ്രതീക്ഷ നല്‍കുന്നു. ആന്‍ഡ്രേ റസല്‍, പാറ്റ് കമ്മിന്‍സ് എന്നിവരുടെ സാന്നിധ്യം മധ്യനിരയിൽ ടീമിന്‍റെ കരുത്ത് ഇരട്ടിപ്പിക്കുന്നു.
ALSO READ:IPL 2022 | രാജകീയം ബാംഗ്ലുർ, മുംബൈക്ക് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി
നേർക്കുനേർ പോരാട്ടം :ഐപിഎൽ ചരിത്രത്തിൽ 29 മത്സരങ്ങളിൽ പരസ്‌പരം കൊമ്പുകോര്‍ത്തപ്പോള്‍ 16 ജയത്തോടെ കൊല്‍ക്കത്തയ്‌ക്കാണ് മുൻതൂക്കം. ഡല്‍ഹി 13 മത്സരങ്ങളിൽ ജയം നേടിയിട്ടുണ്ട്. അവസാന അഞ്ച് മത്സരങ്ങളിൽ കൊല്‍ക്കത്ത മൂന്നെണ്ണത്തിൽ ജയിച്ചപ്പോൾ ഡല്‍ഹി രണ്ട് ജയം സ്വന്തമാക്കി. ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു. കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളിലും മുംബൈയ്‌ക്കായിരുന്നു ജയം.