പൂനെ : ഐപിഎല്ലിൽ ജീവന്മരണ പോരാട്ടത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരുടീമിനും വിജയം അനിവാര്യമാണ്.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. കൊല്‍ക്കത്ത ടീമില്‍ പാറ്റ് കമിന്‍സിന് പകരം ഉമേഷ് യാദവ് തിരിച്ചെത്തിയപ്പോള്‍ ഷെല്‍ഡണ്‍ ജാക്‌സണ് പകരം വിക്കറ്റ് കീപ്പറായി സാം ബില്ലിംഗ്‌സ് എത്തി. ഹൈദരാബാദ് ടീമില്‍ പേസര്‍ നടരാജനും സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറും തിരിച്ചെത്തി. മാര്‍ക്കോ ജാന്‍സനും പേസ് നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
കളിച്ച 11 മത്സരങ്ങളില്‍ അഞ്ച് ജയമുള്ള ഹൈദരാബാദ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാമതും, 12ല്‍ അഞ്ച് ജയമുള്ള കൊല്‍ക്കത്ത എട്ടാമതുമാണ്. ഇതോടെ പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമിനും ജയം അനിവാര്യമാണ്.