കേരളം

kerala

ETV Bharat / sports

IPL 2022 : ഓറഞ്ച് ക്യാപ് ബട്‌ലറിന്, ചാഹലിന് പർപ്പിൾ ക്യാപ് ; തോൽവിയിലും രാജസ്ഥാന് ആശ്വാസം

ഈ സീസണിൽ 17 ഇന്നിങ്‌സുകളിലായി 57.53 ശരാശരിയിലാണ് ബട്‌ലർ 863 റൺസെടുത്തത്

IPL 2022  IPL 2022 updates  IPL orange cap  IPL purple cap  ഓറഞ്ച് ക്യാപ്പ് ബട്‌ലറിന്  ചാഹലിന് പർപ്പിൾ ക്യാപ്പ്  ഐപിഎൽ ഓറഞ്ച് ക്യാപ്പ്  ഐപിഎൽ പർപ്പിൾ ക്യാപ്പ്  Rajsathan Royals  രാജസ്ഥാൻ റോയൽസ്
IPL 2022: ഓറഞ്ച് ക്യാപ്പ് ബട്‌ലറിന്, ചാഹലിന് പർപ്പിൾ ക്യാപ്പ്; തോൽവിയിലും രാജസ്ഥാന് ആശ്വാസം

By

Published : May 30, 2022, 9:21 AM IST

അഹമ്മദാബാദ് : ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവിയിലും രാജസ്ഥാന് ആശ്വാസമായി ജോസ് ബട്‌ലറുടെയും സ്‌പിന്നർ യുസ്‌വേന്ദ്ര ചാഹലിന്‍റെയും പ്രകടനം. 863 റൺസുമായി ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പാണ് രാജസ്ഥാൻ ഓപ്പണറായ ജോസ് ബട്‌ലർ സ്വന്തമാക്കിയത്. അതോടൊപ്പം തന്നെ 17 ഇന്നിങ്‌സുകളിലായി 27 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് ചാഹലും സ്വന്തമാക്കി.

ഓറഞ്ച് ക്യാപ്പിനൊപ്പം ഐപിഎല്ലില്‍ മറ്റൊരു റെക്കോഡ് കൂടി ബട്‌ലർ സ്വന്തം പേരിലാക്കിയുട്ടുണ്ട്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഓവര്‍സീസ് താരമായിരിക്കുകയാണ് ബട്‌ലര്‍. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 848 റണ്‍സ് നേടിയിരുന്ന ഡേവിഡ് വാര്‍ണറെയാണ് ബട്‌ലര്‍ മറികടന്നത്. 2018ല്‍ 735 റണ്‍സ് നേടിയ ഹൈദരാബാദിന്‍റെ തന്നെ കെയ്ന്‍ വില്യംസണാണ് മൂന്നാമത്.

ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 39 റണ്‍സ് നേടിയതോടെയാണ് താരം ഡേവിഡ് വാര്‍ണറെ പിന്നിലാക്കിയത്. ഈ സീസണിൽ 17 ഇന്നിങ്സുകളിലായി 57.53 ശരാശരിയിലാണ് താരം 863 റൺസെടുത്തത്. നാല് വീതം സെഞ്ച്വറികളും അർദ്ധസെഞ്ച്വറികളുമടക്കമാണ് ഈ റൺസിലെത്തിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായി നേടിയ 116 റൺസാണ് ഉയർന്ന സ്‌കോർ. ആദ്യ 7 മത്സരങ്ങളിൽ നിന്ന് മാത്രം 491 റൺസെടുത്ത ബട്‌ലര്‍ 2016 ൽ കോലി നേടിയ 973 റൺസിന്‍റെ റെക്കോഡ് മറികടക്കുമെന്ന് തോന്നിച്ചിരുന്നെങ്കിലും ഇടയ്‌ക്കൊന്ന് നിറം മങ്ങിയ താരത്തിന് മറികടക്കാനായില്ല.

ALSO READ:IPL 2022: ഉമ്രാൻ മാലിക്കല്ല; ഐപിഎല്‍ സീസണിലെ ഈ റെക്കോഡ് ഇനി ഫെര്‍ഗൂസണ് സ്വന്തം

ഫൈനലിൽ ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയെ പുറത്താക്കിയതോടെയാണ് ചാഹൽ 27 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് ചൂടിയത്. അവസാന മത്സരത്തിൽ ചാഹലിന് വിക്കറ്റ് നേടാനായിരുന്നില്ലെങ്കിൽ ആര്‍സിബി താരം വാനിന്ദു ഹസരങ്ക പര്‍പ്പിള്‍ ക്യാപ്പിന് അര്‍ഹനാവുമായിരുന്നു. ഹസരങ്ക 16 ഇന്നിങ്‌സില്‍ നിന്ന് 26 വിക്കറ്റാണ് സ്വന്തമാക്കിയത്. 13 മത്സരങ്ങളില്‍ 23 വിക്കറ്റ് നേടിയ കഗിസോ റബാദ മൂന്നാമനായി.

ABOUT THE AUTHOR

...view details