മുംബൈ :ഇന്ത്യൻ സൂപ്പർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് ഹാട്രിക്ക് ജയം. ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും രാഹുല്‍ തെവാട്ടിയയുടെ തീപ്പൊരി പ്രകടനത്തിന്‍റെയും മികവിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ജയം. പഞ്ചാബ് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്‌ടത്തിൽ 20-ാം ഓവറിലെ അവസാന രണ്ട് പന്തിൽ സിക്‌സർ നേടിയ തെവാട്ടിയ കരുത്തിൽ ഗുജറാത്ത് ടൈറ്റന്‍സ് മറികടന്നു.
ഒഡിയന്‍ സ്‌മിത്ത് എറിഞ്ഞ അവസാന ഓവറില്‍ ടൈറ്റന്‍സിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്‌ടമായതിനു പിന്നാലെ ക്രീസിലെത്തിയ തെവാട്ടിയ അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ രണ്ടു സിക്‌സ് വേണമെന്നിരിക്കെ രണ്ടും സിക്‌സറിന് പറത്തി ടൈറ്റന്‍സിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 189 റണ്‍സെടുത്തിരുന്നു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ലിയാം ലിവിങ്സ്റ്റനാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍. ലിവിങ്സ്റ്റണ്‍ വെറും 27 പന്തില്‍ നിന്ന് നാലു സിക്‌സും ഏഴ് ഫോറുമടക്കം 64 റണ്‍സെടുത്തു. ഗുജറാത്തിനായി റാഷിദ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തി.