മുംബൈ : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് 44 പന്തില്‍ 76 റൺസ് നേടിയ രാഹുല്‍ ത്രിപാഠിയുടെ ഇന്നിംഗ്‌സാണ് തുണയായത്. മുംബൈയ്‌ക്കായി രമണ്‍ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി.
ഓപ്പണിംഗിൽ കെയ്ന്‍ വില്യംസണ് പകരം ഓപ്പണറായി ഇറങ്ങിയ പ്രിയം ഗാര്‍ഗ് മികച്ച തുടക്കമാണ് നൽകിയത്. ഒമ്പത് റൺസുമായി അഭിഷേക് ശര്‍മ നേരത്തെ പുറത്തായെങ്കിലും ത്രിപാഠിയെ കൂട്ടുപിടിച്ച ഗാര്‍ഗ് അടിച്ച് തകർത്തു. ഇരുവരും 78 റണ്‍സാണ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേര്‍ത്തത്. 26 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പടെ 42 റൺസാണ് നേടിയത്.