മുംബൈ : ഐപിഎല്ലില്‍ നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി റോവ്മാൻ പവലിന്‍റെയും ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുത്തു. മുംബൈക്കായി ജസ്പ്രീത് ബുമ്ര 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ടൂർണമെന്‍റിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്‌ത ഡേവിഡ് വാർണറും (5), മിച്ചൽ മാർഷും (0) തുടക്കത്തിൽ തന്നെ മടങ്ങി. നന്നായി തുടങ്ങിയെങ്കിലും പൃഥ്വി ഷാ 24 റൺസുമായി മടങ്ങി.