കേരളം

kerala

ETV Bharat / sports

IPL 2022 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ചെന്നൈയും ലഖ്‌നൗവും ഇന്ന് നേർക്കുനേർ - IPL 2022 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ചെന്നൈയും ലഖ്‌നൗവും ഇന്ന് നേർക്കുനേർ

ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കി ചെന്നൈ ക്യാമ്പിലെത്തിയ മൊയീന്‍ അലിയുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യും.

IPL 2022)  chennai super kings vs Lucknow super giants  ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ vs ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്  Chennai Super Kings  IPL 2022 Chennai super kings vs Lucknow super giants match preview  IPL 2022 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ചെന്നൈയും ലഖ്‌നൗവും ഇന്ന് നേർക്കുനേർ  ipl match preview
IPL 2022 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ചെന്നൈയും ലഖ്‌നൗവും ഇന്ന് നേർക്കുനേർ

By

Published : Mar 31, 2022, 2:21 PM IST

മുംബൈ: ഐപിഎല്ലില്‍ ആദ്യജയം തേടി ചെന്നൈ സൂപ്പര്‍ കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഇന്നിറങ്ങും. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഈ മത്സരത്തിനിറങ്ങുന്നത്. കൊല്‍ക്കത്തയോട് തോറ്റാണ് ചെന്നൈ വരുന്നതെങ്കില്‍ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നിലാണ് ലഖ്‌നൗ വീണത്.

ടോപ്പ് ഓർഡർ ഫോമിലെത്താതാണ് രണ്ട് ടീമുകളെയും പ്രധാന പ്രശ്‌നം. മൊയീന്‍ അലിയും പ്രിട്ടോറിയസും ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയതിനാല്‍ ലഖ്‌നൗവിനെതിരെ ചെന്നൈ ടീമില്‍ മാറ്റമുറപ്പ്. ക്യാപ്റ്റന്‍റെ സമ്മര്‍ദമില്ലാതെ ബാറ്റ് വീശുന്ന ധോണി ഫോമിലേക്ക് ഉയര്‍ന്നത് ചെന്നൈയ്ക്ക് ആശ്വാസമാണ്. മുന്‍നിര കൂടി ഉത്തരവാദിത്തം കാട്ടിയാല്‍ ചെന്നൈയെ തടയുക എളുപ്പമാകില്ല. മൊയീന്‍ അലി കൂടിയെത്തുന്നതോടെ ബൗളിങ്ങില്‍ ചെന്നൈയ്ക്ക് കാര്യമായ ആശങ്കയില്ല.

ALSO READ:ബാറ്റില്‍ കൊണ്ട പന്തിന് ഡിആര്‍എസ്‌; ആര്‍സിബി ബംഗ്ലാദേശിനൊപ്പം ചേര്‍ന്നുവെന്ന് സോഷ്യല്‍ മീഡിയ

ക്വിന്‍റൺ ഡി കോക്കും കെ എല്‍ രാഹുലും ഫോമിലെത്തിയാല്‍ ലഖ്‌നൗവിന് പ്രതീക്ഷ വയ്ക്കാം. എവിന്‍ ലൂയിസ്, മനീഷ് പാണ്ഡെ, ആയുഷ് ബദോനി തുടങ്ങി മധ്യനിരയിലും കളിമാറ്റാന്‍ ശേഷിയുള്ളവരുണ്ട്. ആവേശ് ഖാന്‍, ചമീര, രവി ബിഷ്‌ണോയ് എന്നിവരിലാണ് ബൗളിംഗില്‍ പ്രതീക്ഷ. പിന്തുടരുന്ന ടീമുകള്‍ക്ക് ഈര്‍പ്പത്തിന്‍റെ ആനുകൂല്യം കിട്ടുമെന്നതിനാല്‍ ടോസും നിര്‍ണായകം.

സാധ്യത ഇലവൻ;ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്: കെഎൽ രാഹുൽ ( ക്യാപ്റ്റൻ ), എവിൻ ലൂയിസ്, ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, മൊഹ്‌സിൻ ഖാൻ, ആയുഷ് ബദോണി, ദുഷ്‌മന്ത ചമീര, രവി ബിഷ്‌ണോയ്, അവേഷ് ഖാൻ

ചെന്നൈ സൂപ്പർ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്വാദ്, റോബിൻ ഉത്തപ്പ, മൊയിൻ അലി, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ (ക്യാപ്റ്റൻ ), എംഎസ് ധോണി (വിക്കറ്റ് കീപ്പർ), ഡ്വെയ്ൻ ബ്രാവോ, മിച്ചൽ സാന്‍റ്നർ, തുഷാർ ദേശ്‌പണ്ഡെ, ആദം മിൽനെ

For All Latest Updates

ABOUT THE AUTHOR

...view details