മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന്‍റെ ബോളിങ് ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ വെറും 16 ഓവറില്‍ 97 റണ്‍സിനു കൂടാരംകയറി. ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടീം ടോട്ടല്‍ കൂടിയാണിത്.
IPL 2022: മുംബൈയ്‌ക്കെതിരെ നാണംകെട്ട് ചെന്നൈ; 97 റണ്‍സിന് പുറത്ത് - ചെന്നൈ 97 റണ്‍സിന് പുറത്ത്
33 ബോളില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം 36 റൺസ് നേടിയ ധോണിയാണ് ചെന്നൈയെ കരകയറ്റിയത്.
ഏഴോവറിനുള്ളില്‍ 32 റണ്‍സിനു അഞ്ചു മുന്‍നിര വിക്കറ്റുകളാണ് ചെന്നൈയ്‌ക്ക് നഷ്‌ടമായത്. നായകന്‍ ധോണിയുടെ പോരാട്ടമാണ് ചെന്നൈയെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. 33 ബോളില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം 36 റൺസാണ് നേടിയത്.
ടീമിലെ ഒരാളില്‍ നിന്നു പോലും ധോണിക്കു കാര്യമായ പിന്തുണ ലഭിച്ചില്ല. ഡ്വയ്ന്‍ ബ്രാവോ (12), അമ്പാട്ടി റായുഡു (10), ശിവം ദുബെ (10) എന്നിവരാണ് ചെന്നൈ നിരയില്‍ രണ്ടക്കം തികച്ചത്. മുംബൈക്കായി സാംസ് നാലോവറില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റിലെ മെറിഡിത്തും കുമാര്‍ കാര്‍ത്തികേയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുമ്ര മൂന്നോവറില്‍ 12 റണ്‍സിന് ഒരു വിക്കറ്റെടുത്തു.