കേരളം

kerala

ETV Bharat / sports

IPL 2021 : ടോസ് ബാംഗ്ലൂരിന്, ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു - കോലി

12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുള്ള ബാംഗ്ലൂർ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്

RCB win toss  SRH  IPL 2021  ടോസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്  സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ഐപിഎൽ  ഗ്ലെൻ മാക്‌സ്‌വെല്ല്  കോലി  വില്യംസണ്‍
IPL 2021 : ടോസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു

By

Published : Oct 6, 2021, 7:41 PM IST

അബുദാബി : ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്ന് കളത്തിലിറങ്ങുന്നത്.

ബാംഗ്ലൂർ ഇന്നത്തെ മത്സരം വിജയിച്ച് ആദ്യ നാലിൽ കടക്കാൻ ശ്രമിക്കുമ്പോൾ തുടർ തോൽവികളിൽ വട്ടം കറങ്ങുന്ന ഹൈദരാബാദ് ആശ്വാസജയം തേടിയാണ് ഇന്നിറങ്ങുന്നത്. 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുള്ള ബാംഗ്ലൂർ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെ മികച്ച ഫോമാണ് ടീമിന്‍റെ പ്രധാന കരുത്ത്. ബാറ്റിങ്ങിലും ബൗളിങ്ങിലും താരം ഒരുപോലെ തിളങ്ങുന്നുണ്ട്. കോലിയും പടിക്കലും മികച്ച രീതിയിൽ ബാറ്റ് വീശുന്നുണ്ട്. മറുവശത്ത് തികച്ചും ദയനീയമാണ് ഹൈദരാബാദിന്‍റെ അവസ്ഥ.

വെറും നാല് പോയിന്‍റുള്ള ഹൈദരാബാദ് പോയിന്‍റ് പട്ടികയിൽ അവസാനസ്ഥാനത്താണ്. തോൽവികളിൽ നിന്ന് തോൽവികളിലേക്ക് കൂപ്പുകുത്തുന്ന ടീമിന് ഇനിയുള്ള രണ്ട് മത്സരങ്ങളെങ്കിലും വിജയം നേടേണ്ടത് അനിവാര്യമാണ്.

ആദ്യ പാദത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ബാംഗ്ലൂരിനൊപ്പമായിരുന്നു. ഇന്ന് വിജയിച്ചാൽ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ടീം എന്ന നേട്ടം ബാംഗ്ലൂരിന് സ്വന്തമാക്കാം. എന്നാൽ ഇതുവരെ ഇരുവരും 18 മത്സരങ്ങളിൽ എറ്റുമുട്ടിയപ്പോൾ 10 തവണ വിജയം ഹൈദരാബാദിനൊപ്പമായിരുന്നു.

പ്ലേയിങ് ഇലവൻ

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : വിരാട് കോലി (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ഷഹബാസ് അഹമ്മദ്, ജോര്‍ജ് ഗാര്‍ട്ടന്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് : ജേസണ്‍ റോയ്, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, അബ്ദുള്‍ സമദ്, ജാസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ഉമ്രാന്‍ മാലിക്ക്.

ALSO READ :കാൽമുട്ടിന് പരിക്ക് ; വരുണ്‍ ചക്രവർത്തി കളിക്കുന്നത് വേദന സംഹാരിയുടെ സഹായത്താൽ, ആശങ്ക

ABOUT THE AUTHOR

...view details