കേരളം

kerala

ETV Bharat / sports

IPL 2021 : നാലാം സ്ഥാനം നിലനിർത്താൻ കൊൽക്കത്ത, ടോസ് നേടിയ രാജസ്ഥാന് ബൗളിങ് - ഐപിഎൽ

ഇന്നത്തെ മത്സരം വിജയിച്ചാൽ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാൻ സാധിക്കും

SPORTS  IPL 2021  Rajasthan Royals  KKR  Rajasthan Royals win toss, opt to bowl against KKR  രാജസ്ഥാന് ബൗളിങ്  ഐപിഎൽ  സഞ്ജു
IPL 2021 : നാലാം സ്ഥാനം നിലനിർത്താൻ കൊൽക്കത്ത, ടോസ് നേടിയ രാജസ്ഥാന് ബൗളിങ്

By

Published : Oct 7, 2021, 7:43 PM IST

ഷാർജ : ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ നിന്ന് നാല് മാറ്റവുമായി രാജസ്ഥാൻ കളത്തിലിറങ്ങുമ്പോൾ ഒരു മാറ്റവുമായാണ് കൊൽക്കത്ത പ്ലേ ഓഫ് ഉറപ്പിക്കാൻ എത്തുന്നത്.

രാജസ്ഥാൻ എവിൻ ലൂയിസ്, കുൽദീപ് യാദവ്, ശ്രേയസ് ഗോപാൽ, ഡേവിഡ് മില്ലർ എന്നിവർക്ക് പകരം ലിയാം ലിവിങ്‌സ്റ്റണ്‍, ജയദേവ് ഉനദ്‌കട്ട് അനൂജ് റാവത്ത്, ക്രിസ് മോറിസ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിം സൗത്തിക്ക് പകരം ലോക്കി ഫെര്‍ഗൂസനുമായാണ് കൊൽക്കത്ത ഇന്ന് കളിക്കാനെത്തുന്നത്.

ഇന്നത്തെ മത്സരത്തിൽ രാജസ്ഥാനെ കീഴടക്കിയാൽ 14 പോയിന്‍റുമായി കൊൽക്കത്തക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കും. തൊട്ട് താഴെയുള്ള മുംബൈയെക്കാൾ റണ്‍റേറ്റ് വളരെ കൂടുതലായതിനാൽ ഇന്നത്തെ വിജയം മാത്രം മതിയാകും കൊൽക്കത്തക്ക് ആദ്യ നാലിൽ കടക്കാൻ.

അതേസമയം രാജസ്ഥാന്‍റെ കാര്യങ്ങൾ പരുങ്ങലിലാണ്. 10 പോയിന്‍റുമായി ഏഴാം സ്ഥാനത്തുള്ള ടീമിന് അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ പ്ലേ ഓഫിൽ കടക്കാൻ സാധിക്കുകയുള്ളൂ. ഇന്നത്തെ മത്സരത്തിൽ 125 റണ്‍സിന്‍റെ കൂറ്റൻ മാർജിനിൽ കൊൽക്കത്തയെ തോൽപ്പിച്ച് മുംബൈ ഹൈദരാബാദിനോട് കൂറ്റൻ മാർജിനിൽ തോൽക്കണം. കൂടാതെ പഞ്ചാബ് ചെന്നൈയോടും തോൽക്കണം. എങ്കിൽ മാത്രമേ രാജസ്ഥാന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

സീസണിലെ ആദ്യപാദത്തിൽ ഇരുവരും എറ്റുമുട്ടിയപ്പോൾ രാജസ്ഥാനായിരുന്നു വിജയം. ഇതുവരെ ഇരുവരും തമ്മിൽ 23 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 12 മത്സരത്തിൽ കൊൽക്കത്തയും 11 എണ്ണത്തില്‍ രാജസ്ഥാനും വിജയിച്ചിരുന്നു.

പ്ലേയിങ് ഇലവൻ

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് : ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ഷാക്വിബുല്‍ ഹസന്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ശിവം മാവി, ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി.

രാജസ്ഥാന്‍ റോയല്‍സ് : ലിയാം ലിവിങ്‌സ്റ്റണ്‍, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഗ്ലെന്‍ ഫിലിപ്‌സ്, അനൂജ് റാവത്ത്, ക്രിസ് മോറിസ്, രാഹുല്‍ തെവാത്തിയ, മുസ്തഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കരിയ, ജയദേവ് ഉനദ്‌കട്ട്.

ABOUT THE AUTHOR

...view details