അബുദാബി : രാജസ്ഥാനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡൽഹിക്ക് മോശം തുടക്കം. ഓപ്പണർമാരായ പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരുടെ വിക്കറ്റുകൾ ഡൽഹിക്ക് നഷ്ടമായി.
എട്ട് പന്തിൽ എട്ട് റണ്‍സ് നേടിയ ധവാൻ കാർത്തിക് ത്യാഗിയുടെ പന്തിൽ ബൗൾഡ് ആയപ്പോൾ പത്ത് റണ്‍സ് നേടിയ ഷാ, സക്കറിയയുടെ പന്തിൽ ക്യാച്ച് നൽകി പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡൽഹി അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 30 റണ്‍സ് നേടിയിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാൻ ഇന്ന് മത്സരിക്കുന്നത്. ക്രിസ് മോറിസ്, എവിൻ ലൂയിസ് എന്നിവർ കളിക്കുന്നില്ല. പകരം ദക്ഷിണാഫ്രിക്കൻ താരങ്ങളായ ടബേരാസ് ഷംസി, ഡേവിഡ് മില്ലർ എന്നിവർ ടീമിലെത്തിയിട്ടുണ്ട്. പരിക്കേറ്റ ഓസിസ് താരം മാർക്കസ് സ്റ്റോയ്നിസിന് പകരം ലളിത് യാദവിനെ ഉൾപ്പെടുത്തിയാണ് ഡൽഹി ഇന്ന് മത്സരത്തിനിറങ്ങുന്നത്.