മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 150 മത്സരങ്ങളെന്ന നാഴികക്കല്ല് പിന്നിട്ട് അജിങ്ക്യാ രഹാനെ. ചെന്നൈക്കെതിരായ ഐപിഎല്‍ പതിനാലാം പതിപ്പിലെ രണ്ടാമത്തെ മത്സരത്തിന്‍റെ ഭാഗമായതോടെയാണ് രഹാനെയുടെ നേട്ടം. 150 ഐപിഎല്ലുകളില്‍ നിന്നായി 3933 റണ്‍സാണ് രഹാനെയുടെ പേരിലുള്ളത്. 28 അര്‍ദ്ധസെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും രഹാനെ സ്വന്തം പേരില്‍ കുറിച്ചു.
150 ഐപിഎല്ലുകളുമായി രഹാനെ; ഡല്‍ഹിക്കായി സെഞ്ച്വറി തികച്ച് അമിത് മിശ്ര - CSK vs DC squad updates
ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് ഹാട്രിക്കുകള്‍ നേടിയ ഏക ബൗളറാണ് അമിത് മിശ്ര ഇതിനകം 151 ഐപിഎല്ലുകളുടെ ഭാഗമാണ് മിശ്ര
![150 ഐപിഎല്ലുകളുമായി രഹാനെ; ഡല്‍ഹിക്കായി സെഞ്ച്വറി തികച്ച് അമിത് മിശ്ര ചെന്നൈ സൂപ്പർ കിങ്‌സ് vs ഡൽഹി ക്യാപിറ്റൽസ് സി എസ് കെ vs ഡിസി സ്‌ക്വാഡ് അപ്പ് ഡേറ്റ്സ് CSK vs DC squad updates Chennai Super Kings vs Delhi Capitals](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11358413-thumbnail-3x2-collage.jpg)
ഐപിഎല്‍
ഐപിഎല്ലില്‍ ഡല്‍ഹിക്കായി നൂറ് മത്സരങ്ങളെന്ന നേട്ടം സ്‌പിന്നര്‍ അമിത് മിശ്രയും സ്വന്തമാക്കി. ഇതിനകം 151 ഐപില്ലുകളില്‍ കളിച്ച അമിത് മിശ്ര ഡല്‍ഹിയെ കൂടാതെ ഡക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടിയും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന ഹാട്രിക്കുകള്‍ സ്വന്തമാക്കിയ ഏക ബൗളര്‍ കൂടിയാണ് മിശ്ര.
TAGGED:
CSK vs DC squad updates