അഹമ്മദാബാദ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴു വിക്കറ്റ് വിജയം. 14 പന്ത് ശേഷിക്കെയാണ് ഡല്‍ഹിയുടെ വിജയം. വിജയത്തോടെ ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ 12 പോയിന്‍റാണ് ഡല്‍ഹിക്കുള്ളത്.47 പന്തില്‍ 69 റണ്‍സെടുത്ത ശിഖര്‍ ധവാന്‍റെ ഇന്നിങ്‌സാണ് ഡല്‍ഹിയുടെ വിജയം അനായാസമാക്കിയത്.
പഞ്ചാബ് ഉയർത്തിയ 167 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി ഓപ്പണിങ് വിക്കറ്റില്‍ ധവാനും പൃഥ്വി ഷായും ചേര്‍ന്ന് 63 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 22 പന്തില്‍ 39 റണ്‍സെടുത്ത പൃഥ്വി ഷായെ ഹര്‍പ്രീത് ബ്രാര്‍ പുറത്താക്കി. സ്റ്റീവന്‍ സ്മിത്ത് 22 പന്തില്‍ 24 റണ്‍സുമായി ക്രീസ് വിട്ടപ്പോള്‍ പിന്നാലെ വന്ന ഋഷഭ് പന്തിന്‍റെ സമ്പാദ്യം 11 പന്തില്‍ 14 റണ്‍സായിരുന്നു. നാല് പന്തില്‍ 16 റണ്‍സുമായി ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ പുറത്താകാതെ നിന്നു. റിലേ മെരെടിത് 3.4 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.