കേരളം

kerala

ETV Bharat / sports

IPL 2021: പ്ലേ ഓഫ് സ്വപ്‌നങ്ങൾക്ക് വിട, മുംബൈ ഇന്ത്യൻസ് പുറത്ത്, നാലാമനായി കൊൽക്കത്ത - IPL

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 65 റണ്‍സ് പിന്നിട്ടതോടെ മുംബൈ ഔദ്യോഗികമായി പുറത്താകുകയായിരുന്നു.

മുംബൈ ഇന്ത്യൻസ് പുറത്തേക്ക്  പ്ലേ ഓഫ് സ്വപ്‌നങ്ങൾക്ക് വിട,  ഐപിഎൽ  മുംബൈ ഇന്ത്യൻസ്  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  IPL 2021  IPL  രോഹിത്
ഹൈദരാബാദ് ബൗളർമാരെ നിലം തൊടാൻ അനുവദിക്കാതെ ബാറ്റ് വീശിയ കിഷൻ 32 പന്തിൽ നാല് സിക്‌സിന്‍റെയും 11 ഫോറിന്‍റെയും അകമ്പടിയോടെ 84 റണ്‍സ് നേടിയപ്പോൾ സൂര്യകുമാർ 40 പന്തിൽ നിന്ന് മൂന്ന് സിക്‌സിന്‍റെയും 13 ഫോറിന്‍റെയും അകമ്പടിയോടെ 82 റണ്‍സ് നേടി. 16 പന്തിൽ നിന്നാണ് കിഷൻ അർധശതകം പൂർത്തിയാക്കിയത്.

By

Published : Oct 8, 2021, 10:56 PM IST

ദുബായ്‌ :തുടർച്ചയായ മൂന്നാം ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 236 റണ്‍സിന്‍റെ കുറ്റൻ സ്കോർ പടുത്തുയർത്തിയ മുംബൈക്ക് 65 റണ്‍സിനുള്ളിൽ ഹൈദരാബാദിനെ എറിഞ്ഞൊതുക്കണമായിരുന്നു. എന്നാൽ ഹൈദരാബാദ് ഓപ്പണർമാർ പിടിമുറുക്കിയതോടെ മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങൾ അവസാനിച്ചു.

നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി ആറാം സ്ഥാനത്താണ് മുംബൈ. +0.587 ആണ് നാലാമതുള്ള കൊൽക്കത്തയുടെ റണ്‍ റേറ്റ്. മുംബൈയുടേതാവട്ടെ -0.048 ഉം. അതിനാൽ തന്നെ ഇന്ന് ഹൈദരാബാദിനെതിരെ 171 റണ്‍സിന്‍റെ വിജയം സ്വന്തമാക്കിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കുമായിരുന്നുള്ളു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഓപ്പണർ ഇഷാൻ കിഷന്‍റെയും, സൂര്യകുമാർ യാദവിന്‍റെയും മാസ്മരിക ബാറ്റിങ്ങിലൂടെയാണ് ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 235 എന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയത്. മുംബൈയുടെ ഏറ്റവും ഉയർന്ന ടീം ടോട്ടലായിരുന്നു ഇത്.

ഹൈദരാബാദ് ബൗളർമാരെ നിലം തൊടാൻ അനുവദിക്കാതെ ബാറ്റ് വീശിയ കിഷൻ 32 പന്തിൽ നാല് സിക്‌സിന്‍റെയും 11 ഫോറിന്‍റെയും അകമ്പടിയോടെ 84 റണ്‍സ് നേടിയപ്പോൾ സൂര്യകുമാർ 40 പന്തിൽ നിന്ന് മൂന്ന് സിക്‌സിന്‍റെയും 13 ഫോറിന്‍റെയും അകമ്പടിയോടെ 82 റണ്‍സ് നേടി. 16 പന്തിൽ നിന്നാണ് കിഷൻ അർധശതകം പൂർത്തിയാക്കിയത്.

ABOUT THE AUTHOR

...view details