ന്യൂഡൽഹി:കൊവിഡ് കാരണം നിർത്തിവെച്ച ഐ.പി.എൽ പതിനാലാം പതിപ്പ് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരത്തോടെ പുനരാരംഭിക്കും. സെപ്റ്റംബർ 19 നാണ് മത്സരങ്ങൾ ആരംഭിക്കുക.
ഒന്നാം ക്വാളിഫയർ ഒക്ടോബർ പത്തിനും, എലിമിനേറ്റർ മത്സരം ഒക്ടോബർ 11നും രണ്ടാം ക്വാളിഫയർ ഒക്ടോബർ 13 നും നടക്കും. ഒക്ടോബർ 15 നാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.
ALSO READ:ഐപിഎല്‍ ഫോർമാറ്റിൽ മാറ്റം; പുതിയ സീസണ്‍ മുതല്‍ ഗ്രൂപ്പ് മത്സരങ്ങള്‍?
യു.എ.ഇയിൽ ഐ.പി.എല്ലിന്‍റെ ബാക്കി മത്സരങ്ങൾ നടത്തുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ആഴ്‌ച ഔദ്യോഗികമായി അറിയിച്ചിരുന്നു. യു.എ.ഇയിലെ ഉന്നതരുമായും ജയ് ഷാ കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ടി 20 ലോകകപ്പിന് മുൻപായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നതെങ്കിലും പരമാവധി വിദേശ കളിക്കാരെ ഐ.പി.എല്ലിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് കരീബിയൻ പ്രീമിയർ ലീഗിന്‍റെ മത്സരങ്ങളുടെ ഷെഡ്യൂളിൽ മാറ്റം വരുത്തിയിട്ടുണ്ട്.