ചെന്നൈ : ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലെ ആവേശ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി കാപ്പിറ്റൽസിൽസിന് 137 റണ്‍സ് വിജയലക്ഷ്യം. മുപ്പത് ബോളിൽ മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടെ 44 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ രോഹിത് ശർമയുടെ മികവിലാണ് മുംബൈ ഭേദപ്പെട്ട സ്കോര്‍ നേടിയത്. സൂര്യകുമാർ യാദവ്(24) , ഇഷാൻ കിഷൻ(26), വാലറ്റക്കാരനായ ജയന്ത് യാദവ്(23) എന്നിവരും മുംബൈക്കായി പൊരുതി. അഞ്ച് പേരാണ് മുംബൈ നിരയിൽ രണ്ടക്കം കാണാതെ പുറത്തായത്.
മുംബൈക്കെതിരെ ഡൽഹിക്ക് 137 റണ്‍സ് വിജയലക്ഷ്യം - ഡൽഹി കാപ്പിറ്റൽസ്
നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് മുംബൈ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
മുംബൈക്കെതിരെ ഡൽഹിക്ക് 137 റണ്‍ വിജയലക്ഷ്യം
കൃത്യമായ ഇടവേളകളിൽ ബാറ്റ്സ്മാൻമാരെ കൂടാരം കയറ്റാനായതിലൂടെയാണ് ഡൽഹിക്ക് 137 എന്ന സാമാന്യം ചെറിയ സ്കോറിൽ മുംബൈയെ തളയ്ക്കാനായത്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് മുംബൈ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ആവേശ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ കാഗിസോ റബാഡ, മാർക്കസ് സ്റ്റോയിൻസ്, ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.