ഷാർജ :ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി ക്യാപ്പിറ്റൽസിനെ ബാറ്റിങ്ങിനയച്ചു. രണ്ട് മാറ്റവുമായാണ് കൊൽക്കത്ത ഇന്നിറങ്ങുന്നത്. കൊൽക്കത്ത നിരയിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ കളിക്കും.
പരിക്കേറ്റ ആന്ദ്രേ റസലിനുപകരം ടിം സൗത്തിയും ടീമിൽ ഇടം നേടി. ഒരു മാറ്റവുമായി ഇറങ്ങുന്ന ഡൽഹി നിരയിൽ പരിക്കേറ്റ പൃഥ്വി ഷായ്ക്ക് പകരം സ്റ്റീവ് സ്മിത്ത് കളിക്കും. മത്സരത്തിൽ വിജയിച്ച് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാൻ ഡൽഹി ഇറങ്ങുമ്പോൾ വിജയിച്ച് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാകും കൊൽക്കത്ത ഇന്നിറങ്ങുക.
ഇന്നത്തെ മത്സരം വിജയിച്ചാൽ ഈ സീസണിൽ പ്ലേ ഓഫിൽ കടക്കുന്ന ആദ്യത്തെ ടീമായി ഡൽഹിക്ക് മാറാൻ സാധിക്കും. പത്ത് മത്സരങ്ങളിൽ നിന്ന് എട്ട് വിജയമുൾപ്പെടെ 16 പോയിന്‍റുമായി ഡൽഹി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.