ഷാർജ :താരതമ്യേന ചെറിയ സ്കോർ പിന്തുടർന്നിറങ്ങിയ കൊൽക്കത്തെയെ വിറപ്പിച്ചെങ്കിലും ഒടുവിൽ ഡൽഹിക്ക് പരാജയം. 128 റണ്‍സ് പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 10 പന്ത് ശേഷിക്കെയാണ് വിജയ ലക്ഷ്യം മറികടന്നത്.
അനായാസം വിജയിക്കാമായിരുന്ന മത്സരമായിരിന്നിട്ടും ഡൽഹിയുടെ ബൗളർമാർ പിടിമുറുക്കിയതിനാണ് കൊൽക്കത്തയുടെ വിജയം വൈകിപ്പിച്ചത്. വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി കൊൽക്കത്ത നാലാം സ്ഥാനത്ത് തുടരുകയാണ്.
ഡൽഹിക്കായി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആര്‍ അശ്വിന്‍, കാഗിസോ റബാഡ, ആൻറിച്ച് നോര്‍ക്കിയ, ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കൊൽക്കത്തക്കായി ശുഭ്‌മാന്‍ ഗില്ലും വെങ്കിടേഷ് അയ്യരും ചേർന്ന് ഓപ്പണിങ് ആരംഭിച്ചെങ്കിലും 14 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരെ ലളിത് യാദവ് ക്ലീൻ ബൗൾഡ് ആക്കി. പിന്നാലെ ഇറങ്ങിയ രാഹുൽ ത്രിപാഠിയെ (9 റണ്‍സ്) ആവേശ് ഖാൻ സ്മിത്തിന്‍റെ കൈകളിലെത്തിച്ചു.
തുർന്ന് നിതീഷ് റാണയും ഗില്ലും ചേർന്ന് സ്കോർ ഉയർത്തി. ടീം സ്കോർ 67 ൽ നിൽക്കെ ഗിൽ പുറത്താക്കി. 30 റണ്‍സ് നേടിയ താരത്തെ റബാഡ ശ്രേയസ് അയ്യരുടെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ മോർഗനെ അശ്വിൻ ഡക്ക് ആക്കി കൂടാരം കയറ്റി.
പിന്നാലെ ഇറങ്ങിയ ദിനേഷ് കാർത്തിക് 12 റണ്‍സ് നേടുന്നതിനിടെ പുറത്തായി. താരത്തെ ആവേശ് ഖാൻ ബൗൾഡ് ആക്കുകയായിരുന്നു. 96 ൽ 5 വിക്കറ്റ് എന്ന നിലയിൽ പരുങ്ങിയ ടീമിനെ സുനിൽ നരെയ്‌ൻ ആണ് ഉണർത്തിയത്. 15-ാം ഓവർ എറിയാനെത്തിയെ റബാഡയെ രണ്ട് സിക്‌സും ഒരു ഫോറും ഉൾപ്പടെ 21 റണ്‍സ് നേടി താരം മത്സരത്തെ വരുതിയിലാക്കി.
പിന്നെ വിജയ ലക്ഷ്യം ചുരുങ്ങിയെങ്കിലും മത്സരത്തിൽ ഡൽഹി ബൗളർമാർ പിടിമുറുക്കി. 16-ാം ഓവറിൽ നരെയ്‌നെയും( 10 പന്തിൽ 21 റണ്‍സ്) 17-ാം ഓവറിൽ ടീം സൗത്തിയേയും (3 റണ്‍സ്) പുറത്താക്കി. എന്നാൽ ഒരു വശത്ത് പുറത്താകാതെ പിടിച്ചുനിന്ന നിതീഷ് റാണ ടീമിനെ വിജയ തീരത്തേക്ക് എത്തിക്കുകയായിരുന്നു.
ALSO READ :IPL 2021 : നിര്‍ണായക പോരാട്ടത്തിൽ മുംബൈക്ക് ടോസ്,പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു