ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കിലും ഐപിഎല്‍ മാറ്റിവയ്ക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്. പേര് വെളിപ്പെടുത്താനാഗ്രിക്കാത്ത, ബിസിസിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ലീഗുമായി ബിസിസിഐ മുന്നോട്ടുപോവുമെന്നും നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന താരങ്ങള്‍ക്ക് തടസമില്ലെന്നുമാണ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, ഓസ്‌ട്രേലിയൻ താരങ്ങളായ ആദം സാംപ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ തിങ്കളാഴ്ച ലീഗിൽ നിന്നും പിന്മാറിയതോടെ ഐപിഎല്ലിന്‍റെ ബയോ സെക്യൂരിറ്റി ബബിളിനെക്കുറിച്ചുള്‍പ്പെടെ ഉത്കണ്ഠ ഉയർന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ലീഗുമായി മുന്നോട്ടു പോവുമെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.
READ MORE: കൊവിഡ് ആശങ്കയില്‍ ഐപിഎല്‍; വിദേശ താരങ്ങള്‍ ഇന്ത്യവിടുന്നു
അതേസമയം ആശങ്കയുണ്ടാവുക സ്വഭാവികമാണെന്നും ലീഗ് തുടരണമെന്നും ആവശ്യപ്പെട്ട് കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിന്‍റെ ഓസ്ട്രേലിയന്‍ മെന്‍റര്‍ ഡേവിഡ് ഹസി രംഗത്തെത്തി. 'ഞങ്ങൾ ബയോ ബബിളിനുള്ളിലാണ്. കഴിഞ്ഞ വർഷം ലോക്ക്ഡണിൽ എല്ലാ വിക്ടോറിയക്കാരും അനുഭവിച്ചതിന് സമാനമാണിത്. രണ്ട് ദിവസം കൂടുമ്പോള്‍ എല്ലാവരും പരിശോധിക്കപ്പെടുന്നുണ്ട്. ഇതടക്കമുള്ള കാരണത്താല്‍ എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് കരുതുന്നു' - ഹസി പറഞ്ഞു.
'കൊവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എപ്പോഴും നമുക്ക് മുന്നിലുണ്ട്. ദിവസത്തിലെ ഓരോ മിനിറ്റിലും ഇത് വാർത്തയാണ്. ആശുപത്രി കിടക്കകളില്‍ ആളുകള്‍ നിറഞ്ഞ് കാണുന്നു. ഇത് ഒരുപാട് കാര്യങ്ങള്‍ ആലോചനയില്‍ വരുത്തും. കഴിഞ്ഞ രാത്രി മത്സരത്തിന് ശേഷം ഞങ്ങൾ വിഷയം ചര്‍ച്ച ചെയ്തു. മത്സരങ്ങളില്‍ പങ്കെടുത്ത് ലോകമെമ്പാടുമുള്ള ആളുകളെ രസിപ്പിക്കാൻ കഴിയുന്ന ഞങ്ങൾ എത്ര ഭാഗ്യവാന്മാരാണ്' - ഹസി കൂട്ടിച്ചേര്‍ത്തു.