കേരളം

kerala

ETV Bharat / sports

IPL 2021 : ഇന്ന് കടുത്ത പോരാട്ടങ്ങൾ, ചെന്നൈ കൊൽക്കത്തയെയും, മുംബൈ ബാംഗ്ലൂരിനെയും നേരിടും - കോലി

ക്യാപ്‌റ്റൻ വിവാദങ്ങൾക്കിടയിൽ കോലിയും രോഹിത്തും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം എന്ന നിലയിൽ ഇന്നത്തെ മുംബൈ ബാഗ്ലൂർ പോരാട്ടം ഇരുവര്‍ക്കും ഏറെ നിർണായകമാണ്

IPL 2021  CHENNAI VS KOLKATHA  MUMBAI VS BANGALURE  ഐപിഎൽ  ചെന്നൈ സൂപ്പർ കിങ്സ്  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  മുംബൈ ഇന്ത്യൻസ്  റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  ധോണി  കോലി  രോഹിത്
IPL 2021 ; ഇന്ന് കനത്ത പോരാട്ടങ്ങൾ, ചെന്നൈ കൊൽക്കത്തയെയും, മുംബൈ ബാംഗ്ലൂരിനെയും നേരിടും

By

Published : Sep 26, 2021, 3:13 PM IST

ദുബായ്‌ :ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കരുത്തരായ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുമ്പോൾ രണ്ടാമത്തെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.

ജയത്തോടെ ഒന്നാം സ്ഥാനത്തേക്കെത്താന്‍ സിഎസ്‌കെ ശ്രമിക്കുമ്പോള്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം കെകെആറിനും അനിവാര്യമാണ്. 14 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിങ്സ്. കൊൽക്കത്തക്ക് എട്ട് പോയിന്‍റും. കൊൽക്കത്തയ്ക്ക് താഴെയുള്ള മൂന്ന് ടീമുകൾക്കും എട്ട് പോയിന്‍റായതിനാൽ ഇനിയുള്ള മത്സരങ്ങൾ കെകെആറിന് ഏറെ അനിവാര്യമാണ്.

ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ചെന്നൈക്കൊപ്പമായിരുന്നു. എന്നാൽ ആദ്യ പാദത്തിൽ നിന്ന് വ്യത്യസ്തമായി മിന്നുന്ന ഫോമിലാണ് കൊൽക്കത്ത കളിക്കുന്നത്. അതിനാൽ തന്നെ ഇന്ന് കനത്ത പോരാട്ടമാകും ഇരുടീമുകളും കാഴ്‌ചവയ്ക്കുക.

ഇരു ടീമുകളിലെയും ബൗളർമാരും ബാറ്റര്‍മാരും മികച്ച ഫോമിലാണ് കളിക്കുന്നത്. ബൗളർമാർ തന്നെയാണ് ഇരു ടീമിന്‍റെയും പ്രധാന കരുത്ത്. അവസരത്തിനൊത്തുയരുന്ന ബാറ്റര്‍മാരും ഇരു ടീമുകളുടെയും ശക്‌തിയാണ്. 26 മത്സരത്തില്‍ നിന്ന് 15 ജയം സിഎസ്‌കെ നേടിയപ്പോള്‍ 11 ജയമാണ് കെകെആറിന് നേടാനായത്.

ALSO READ :IPL 2021: ഹോൾഡർക്കും ജയിപ്പിക്കാനായില്ല, പഞ്ചാബിന് ജയം.. സൺറൈസേഴ്‌സ് പുറത്തേക്ക്

രണ്ടാമത്തെ മത്സരത്തിൽ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും തമ്മിൽ മത്സരിക്കും. ക്യാപ്‌റ്റൻസിയെച്ചൊല്ലിയുള്ള വിവാദൾക്കിടയിലാണ് ഇരുവരും ഇന്ന് കളത്തിലിറങ്ങുന്നത്.

10 പോയിന്‍റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്തും എട്ട് പോയിന്‍റുള്ള മുംബൈ ആറാം സ്ഥാനത്തുമാണ്. രണ്ടാം പാദത്തില്‍ കളിച്ച രണ്ട് മത്സരവും തോറ്റാണ് രണ്ട് ടീമിന്റെയും വരവ്. ഇരുടീമുകളും ചെന്നൈയോടും കെകെആറിനോടുമാണ് തോൽവി വഴങ്ങിയത്. ഇരുടീമുകൾക്കും ഇന്നത്തെ വിജയം അനിവാര്യമാണ്.

ഇരു ടീമുകളും 28 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 17 മത്സരത്തിലാണ് മുംബൈക്ക് ജയിക്കാനായത്. 11 മത്സരത്തില്‍ ആര്‍സിബിയും ജയിച്ചു. ഇന്നാൽ ഈ കണക്കുകൾ ഇന്നത്തെ മത്സരത്തിൽ എത്രത്തോളം പ്രസക്‌തമാകും എന്ന ആകാംക്ഷയിലാണ് ആരാധകർ.

ABOUT THE AUTHOR

...view details