കേരളം

kerala

ETV Bharat / sports

ഐപിഎല്‍: ഇംഗ്ലീഷ് താരങ്ങളില്‍ പതിനൊന്നില്‍ എട്ടും കടല്‍ കടന്നു - England and Wales Cricket Board

ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ ഇന്ത്യയില്‍ തുടരുന്നുണ്ട്.

sports  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  ഡേവിഡ് മലൻ  ഇയാന്‍ മോർഗൻ  ക്രിസ് ജോർദാൻ  England and Wales Cricket Board  Jonny Bairstow
ഐപിഎല്‍: എട്ട് ഇംഗ്ലീഷ് താരങ്ങള്‍ നാട്ടിലേക്ക് പറന്നു

By

Published : May 5, 2021, 6:49 PM IST

ലണ്ടന്‍:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന 11 ഇംഗ്ലണ്ട് കളിക്കാരില്‍ എട്ടു പേര്‍ തിരിച്ചെത്തിയതായി ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) അറിയിച്ചു. മറ്റുള്ളവര്‍ അടുത്ത 48 മണിക്കൂറിനകം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ടീമിന്‍റെ കമ്മ്യൂണിക്കേഷൻ മേധാവി ഡാനി റൂബൻ പറഞ്ഞു.

read more: ചാമ്പ്യൻസ് ലീഗിന്‍റെ ചരിത്രത്തിലേക്ക് മാഞ്ചസ്റ്റർ സിറ്റി

ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ തിരിച്ചെത്തിയ താരങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ച ഹോട്ടലുകളില്‍ പത്ത് ദിവസത്തെ നിരീക്ഷണത്തിലായിരിക്കുമെന്നും ഡാനി റൂബന്‍ കൂട്ടിച്ചേര്‍ത്തു. ജോണി ബെയർ‌സ്റ്റോ (സൺ‌റൈസേഴ്‌സ് ഹൈദരാബാദ്), ജോസ് ബട്‌ലർ (രാജസ്ഥാൻ റോയൽ‌സ്), സാം കറന്‍ (ചെന്നൈ സൂപ്പർ കിങ്സ്), ടോം കറൻ (ഡല്‍ഹി ക്യാപിറ്റല്‍സ്), സാം ബില്ലിങ്സ് (ഡല്‍ഹി ക്യാപിറ്റല്‍സ്), ക്രിസ് വോക്സ് (ഡല്‍ഹി ക്യാപിറ്റല്‍സ്), മൊയിൻ അലി (ചെന്നൈ സൂപ്പർ കിങ്സ്) ജേസൺ റോയ് (സൺ‌റൈസേഴ്‌സ് ഹൈദരാബാദ്) എന്നിവരാണ് ഇന്ത്യ വിട്ട കളിക്കാര്‍.

read more: മൈക്ക് ഹസിക്ക് കൊവിഡ്; സാമ്പിളുകള്‍ പുനഃപരിശോധനയ്ക്കയച്ചു

അതേസമയം ക്രിസ് ജോർദാൻ (പഞ്ചാബ് കിങ്സ്), ഡേവിഡ് മലൻ (പഞ്ചാബ് കിങ്സ്), ഇയാന്‍ മോർഗൻ (കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ്) എന്നിവരാണ് ഇന്ത്യയില്‍ തുടരുന്ന ഇംഗ്ലീഷ് താരങ്ങള്‍. അതേസമയം ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ ഇന്ത്യയില്‍ തുടരുന്നുണ്ട്.

ABOUT THE AUTHOR

...view details