കേരളം

kerala

ETV Bharat / sports

മാക്‌സ്‌വെല്‍ രക്ഷകനായി; ഹൈദരാബാദിന് ജയിക്കാന്‍ 150 - ipl toss news

നാലാമനായി ഇറങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 41 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്നു

ഐപിഎല്‍ ഇന്ന് വാര്‍ത്ത  ഐപിഎല്‍ ടോസ് വാര്‍ത്ത  ഐപിഎല്‍ അപ്പ്‌ഡേറ്റ്  ipl today news  ipl toss news  ipl update
ഐപിഎല്‍

By

Published : Apr 14, 2021, 9:19 PM IST

ചെന്നൈ: ആര്‍സിബിക്കെതിരെ ഹൈദരബാദിന് 150 റണ്‍സിന്‍റെ വിജയ ലക്ഷ്യം. 41 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ പിന്‍ബലത്തിലാണ് ആര്‍സിബി ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. വിരാട് കോലിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മാത്രമാണ് ബാഗ്ലൂര്‍ നിരയില്‍ പിടിച്ച് നിന്നത്.

ഇരുവരും ചേര്‍ന്ന് കൂട്ടുകെട്ടില്‍ 44 റണ്‍സാണ് സ്‌കോര്‍ ബോഡില്‍ ചേര്‍ത്തത്. പിന്നാലെ ജേസണ്‍ ഹോള്‍ഡര്‍ പാര്‍ട്ട്‌ണര്‍ഷിപ്പ് പൊളിച്ചു. 29 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 33 റണ്‍സെടുത്ത കോലി വിജയ്‌ ശങ്കറിന് ക്യാച്ച് വഴങ്ങി പുറത്തായി. ഇരുവരെയും കൂടാതെ 11 റണ്‍സെടുത്ത ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും 14 റണ്‍സെടുത്ത ഷഹബാദ് അഹമ്മദും വാലറ്റത്ത് 12 റണ്‍സെടുത്ത കെയില്‍ ജാമിസണും മാത്രമെ ആര്‍സിബി നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ഒരു ഭാഗത്ത് വിക്കറ്റ് കൊഴിയുമ്പോഴും മാക്‌സ്‌വെല്‍ പിടിച്ചുനിന്നതാണ് ആര്‍സിബിക്ക് രക്ഷയായയത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചതിലൂടെയാണ് ആര്‍സിബിയുടെ റണ്ണൊഴുക്ക് ഹൈദരാബാദ് തടഞ്ഞത്. ദേവ്‌ദത്ത് പടിക്കലിനെ മടക്കി ഭുവനേശ്വര്‍ കുമാറാണ് വിക്കറ്റ് വീഴ്‌ത്തുന്നതിന് തുടക്കമിട്ടത്. ജേസണ്‍ ഹോള്‍ഡര്‍ മൂന്നും റാഷദ് ഖാന്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ടി നടരാജന്‍, ഷഹബാസ് നദീം, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

പിഴവുകള്‍ ഒഴിവാക്കിയുള്ള ഫീല്‍ഡിങ്ങ് ഹൈദരാബാദിനെ കൂടുതല്‍ കരുത്തരാക്കി. വിരാട് കോലി ഉള്‍പ്പെടെയുള്ളവരെ ക്യാച്ച് ചെയ്‌ത് പുറത്താക്കാനുള്ള അവസരങ്ങള്‍ ഹൈദരാബാദ് എവിടെയും പാഴാക്കിയില്ല.

ABOUT THE AUTHOR

...view details