മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. ആര്‍ആറിന്‍റെ നായകനെന്ന നിലയില്‍ സഞ്ജുവിന്‍റെ രണ്ടാമത്തെ മത്സരമാണിത്. പരിക്കേറ്റ് പുറത്തായ ബെന്‍ സ്റ്റോക്‌സിന് പകരം ഡേവിഡ് മില്ലര്‍ ടീമിലെത്തി. ശ്രേയസ് ഗോപാലിന് പകരം ജയദേവ് ഉനദ്‌കട് ടീമിലെത്തും. മില്ലറെ കൂടാതെ ജോസ് ബട്‌ലര്‍, ക്രിസ് മോറിസ്, മുസ്‌തിഫിസുര്‍ റഹ്‌മാന്‍ എന്നിവരാണ് അന്തിമ ഇലവനില്‍ ഉള്‍പ്പെട്ട മറ്റ് വിദേശ താരങ്ങള്‍.
സഞ്ജുവിന് ടോസ്; ഡല്‍ഹിയെ ബാറ്റിങ്ങിന് അയച്ചു - ഐപിഎല്‍ ഇന്ന് വാര്‍ത്ത
നായകനെന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി രണ്ടാമത്തെ മത്സരത്തിന് ഇറങ്ങുകയാണ് സഞ്ജു സാംസണ്‍.
ഐപിഎല്‍
ഡല്‍ഹി നിരയില്‍ ഹിറ്റ്‌മെയര്‍ക്ക് പകരം കാസിഗോ റബാദ ടീമിലെത്തി. ലളിത് യാദവ് ആദ്യ മത്സരം കളിക്കും. മാര്‍ക്കസ് സ്റ്റോണിയസ്, ക്രിസ് വോക്‌സ്, റബാദ, ടോം കറന്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട വിദേശ താരങ്ങള്‍. സീസണിലെ രണ്ടാമത്തെ മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി.