കേരളം

kerala

By

Published : Apr 21, 2021, 7:14 PM IST

Updated : Apr 21, 2021, 7:33 PM IST

ETV Bharat / sports

ടോസ് കൊല്‍ക്കത്തയ്ക്ക്; ചെന്നൈയെ ബാറ്റിങ്ങിന് അയച്ചു

ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് കൊല്‍ക്കത്തക്കെതിരെ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്‌ ഇറങ്ങുന്നത്.

ipl toss news  ഐപിഎല്‍ ടോസ് വാര്‍ത്ത  ഐപിഎല്‍ ഇന്ന് വാര്‍ത്ത  ipl today news  കൊല്‍ക്കത്തക്ക് ടോസ് വാര്‍ത്ത  ചെന്നൈക്ക് ടോസ് വാര്‍ത്ത  kolkata won toss news  chennai won toss news
ഐപിഎല്‍

മുംബൈ: വാംഖഡെയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ്ങ് തെരഞ്ഞെടുത്തു. ഒരോ മാറ്റവുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഹര്‍ഭജന്‍ സിങ്ങിന് പകരം കമലേഷ് നാഗര്‍കോട്ടി കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കും. ഡെയ്‌ന്‍ ബ്രാവോക്ക് പകരം ലുങ്കി എന്‍ഗിഡി ചെന്നൈക്ക് വേണ്ടി ഇന്നിറങ്ങും.

കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിയോട് പരാജയപ്പെട്ടതിന്‍റെ ക്ഷീണത്തിലാണ് കൊല്‍ക്കത്ത. മറുഭാഗത്ത് രാജസ്ഥാനെതിരെ ആധികാരിക ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ചെന്നെെ. കൊല്‍ക്കത്ത ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആറാമതും ചെന്നൈ മൂന്നാമതുമാണ്.

കൂടുതല്‍ വായനക്ക്: ബെയര്‍സ്റ്റോക്ക് അര്‍ദ്ധസെഞ്ച്വറി; സീസണില്‍ ആദ്യ ജയവുമായി ഹൈദരാബാദ്

Last Updated : Apr 21, 2021, 7:33 PM IST

ABOUT THE AUTHOR

...view details