മുംബൈ: ഡല്‍ഹിക്ക് മുന്നില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ് പിഴച്ചു. വണ്‍ ഡൗണായി ഇറങ്ങിയ സഞ്ജു മൂന്ന് ബോളില്‍ നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായി. അവസാനം വിവരം ലഭിക്കുമ്പോള്‍ ആര്‍ആര്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 36 റണ്‍സെടുത്തു. 17 റണ്‍സെടുത്ത ഡേവിഡ് മില്ലറും റണ്ണൊന്നും എടുക്കാതെ പരാഗുമാണ് ക്രീസില്‍. നേരത്തെ ലീഗിലെ അദ്യ മത്സരത്തില്‍ സഞ്ജു സെഞ്ച്വറിയോടെ 122 റണ്‍സെടുത്തിരുന്നു.
സഞ്ജു പുറത്ത് ; വാംഖഡെയില്‍ രാജസ്ഥാന് മോശം തുടക്കം - ഐപിഎല്‍ ഇന്ന് വാര്‍ത്ത
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 147 റണ്‍സെടുത്തു.
ഐപിഎല്‍
ശിവം ദുബെയും ഡേവിഡ് മില്ലറുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍ രണ്ട് റണ്‍സെടുത്തും മനാന്‍ വോഹ്‌റ ഒമ്പത് റണ്‍സെടുത്തും പവലിയനിലേക്ക് മടങ്ങി.
ഡല്‍ഹിക്ക് വേണ്ടി ക്രിസ് വോക്‌സ് രണ്ടും കാസിഗോ റബാദ ഒരു വിക്കറ്റും വീഴ്‌ത്തി. രാജസ്ഥാനെതിരെ നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി 147 റണ്‍സെടുത്തു.