ചെന്നൈ: സീസണിലെ നാലാമത്തെ ഐപിഎല്ലിന് ഇറങ്ങിയ പഞ്ചാബ് കിങ്‌സിന് തുടക്കത്തിലെ തിരിച്ചടി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പഞ്ചാബിന് മൂന്ന് വിക്കറ്റ് നഷ്‌ടമായി. നായകന്‍ ലോകേഷ് രാഹുല്‍ നാല് റണ്‍സെടുത്തും മായങ്ക് അഗര്‍വാള്‍ 22 റണ്‍സെടുത്തും പുറത്തായി. നാലമനായി ഇറങ്ങിയ നിക്കോളാസ് പൂരാന്‍ റണ്ണൊന്നും എടുക്കാതെ പവലിയനിലേക്ക് മടങ്ങി. അവസാനം വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദിനെതിരെ പഞ്ചാബ് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 47 റണ്‍സെടുത്തു. 15 റണ്‍സെടുത്ത ക്രിസ് ഗെയിലും ആറ് റണ്‍സെടുത്ത ദീപക് ഹൂഡയുമാണ് ക്രീസില്‍.
മായങ്കും രാഹുലും പുറത്ത് ; ചെന്നൈയില്‍ പഞ്ചാബ് പരുങ്ങലില്‍ - rahul out news
ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. ആറ് ഓവറിനിടെ ഏഴ് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്‌ടമായത്.
ഐപിഎല്‍
ജൈ റിച്ചാര്‍ഡ്ണ്‍, മെരിഡത്ത് എന്നിവര്‍ക്ക് പകരം മോയിസ് ഹെന്‍ട്രിക്വസ്, ഫാബിയന്‍ അലന്‍ എന്നിവര്‍ ടീമില്‍ ഇടം നേടി. മുജീബുര്‍ റഹ്‌മാന് പകരം കെയിന്‍ വില്യംസണ്‍ ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ് പുറത്തായ സമദിന് പകരം കേദാര്‍ ജാദവിനും മനീഷ് പാണ്ഡെക്ക് പകരം സിദ്ദാര്‍ഥ് കൗളും ടീമില്‍ ഇടം നേടി.
സീസണില്‍ രണ്ടാം ജയം തേടിയാണ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഹൈദരാബാദിനെ പഞ്ചാബ് നേരിടുന്നത്. ഒരു ജയം സ്വന്തമാക്കിയ പഞ്ചാബ് പട്ടികയില്‍ ഏഴാമതാണ്.