മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ എംഎസ് ധോണിയും സംഘവും ഇന്ന് കെഎല്‍ രാഹുലിനെയും കൂട്ടരെയും നേരിടും. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയം ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മറുഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിനോട് പൊരുതി ജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ്. അതിനാല്‍ തന്നെ രാഹുല്‍ നയിക്കുന്ന പഞ്ചാബിനാണ് മുന്‍തൂക്കം.
മൂന്ന് തവണ ചാമ്പ്യന്മാരായ നിരയാണെങ്കിലും സിഎസ്‌കെ കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടെ പഴയ മികവിലേക്ക് ഉയര്‍ന്നിട്ടില്ല. സുരേഷ് റെയ്‌ന ടീമില്‍ തിരിച്ചെത്തിയത് ഗുണം ചെയ്‌തിട്ടുണ്ട്. എന്നാല്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ ചെന്നൈ നിലവില്‍ പിന്നിലാണ്. ലീഗിലെ ആദ്യ മത്സരത്തില്‍ ഫാഫ് ഡുപ്ലെസി, റിതുരാജ് ഗെയ്‌ക്‌വാദ് സഖ്യം പരാജയപ്പെട്ടിരുന്നു. നായകന്‍ ധോണി റണ്ണൊന്നും എടുക്കാതെ പുറത്തായതും ടീമിന്‍റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ള മധ്യനിരയുടെ കരുത്തിലാണ് ചെന്നൈ കഴിഞ്ഞ മത്സരത്തില്‍ പൊരുതി ജയിച്ചത്. ക്വാറന്‍റൈനില്‍ തുടരുന്നതിനാല്‍ ലുങ്കി എന്‍ഗിഡി, ജാസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എന്നിവര്‍ ഇത്തവണ ചെന്നൈക്ക് വേണ്ടി കളിക്കില്ല. ബൗളിങ്ങില്‍ എന്‍ഗിഡിയുടെ ഉള്‍പ്പെടെ കുറവ് പരിഹരിക്കുകയായും നായകന്‍ ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങും നേരിടുന്ന പ്രധാന വെല്ലുവിളി.