മുംബൈ: ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ധോണിയുടെ തീരുമാനം ശരിയെന്ന തെളിയിക്കുന്നതായിരുന്നു ഇന്ന് വാംഖഡെ സ്റ്റേഡിയത്തില്‍ കണ്ടത്. ചെന്നൈയ്ക്ക് എതിരെ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 106 റണ്‍സിന് പഞ്ചാബ് കിങ്‌സ് ഒതുങ്ങി.
കൊടുങ്കാറ്റായി ചാഹര്‍: 106 ല്‍ ഒതുങ്ങി പഞ്ചാബ്
നാല് വിക്കറ്റ് വീഴ്‌ത്തിയ മീഡയം പേസര്‍ ദീപക് ചാഹറാണ് പഞ്ചാബ് കിങ്‌സിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്.
ചെന്നൈയുടെ വെറ്ററന്‍ ടീമിന് മുന്നിലാണ് പഞ്ചാബ് തകര്‍ന്ന് വീണത്. മീഡിയം പേസര്‍ ദീപക് ചാഹറാണ് പഞ്ചാബിന്‍റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. ആദ്യ ഓവറിലെ നാലാമത്തെ പന്തില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ റണ്ണൊന്നും എടുക്കാന്‍ അനുവദിക്കാതെ പുറത്താക്കിയാണ് ദീപക്ക് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. അഞ്ചാമത്തെ ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും നാല് വിക്കറ്റുകളാണ് ദീപക്ക് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ക്രിസ് ഗെയിലും ദീപക് ഹൂഡയും ഇത്തവണ 10 റണ്‍സ് മാത്രമെടുത്ത് കൂടാരം കയറി. 36 പന്തില്‍ 47 റണ്‍സെടുത്ത മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്‌മാന്‍ ഷാരൂഖ് ഖാന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മൂവരെയും കൂടാതെ രണ്ടക്ക സ്‌കോര്‍ കണ്ടെത്തിയ ജൈ റിച്ചാര്‍ഡ്‌സണ്‍ 15 റണ്‍സെടുത്തും പുറത്തായി.
ദീപക്കിനെ കൂടാതെ മോയിന്‍ അലി, ഡ്വെയിന്‍ ബ്രാവോ, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് ദീപക് നാല് വിക്കറ്റ് സ്വന്തമാക്കിയത്.