കേരളം

kerala

ETV Bharat / sports

'ഒരാളെ മാറ്റാൻ കഴിയുന്നില്ലെങ്കിൽ, ആളെ തന്നെ മാറ്റുക'; സമഗ്ര മാറ്റ സൂചന നല്‍കി മക്കല്ലം - കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ്

ടീമിന്‍റെ ഓപ്പണിങ് സഖ്യമായ യുവതാരം ശുഭ്മാന്‍ ഗില്ലും, നിതീഷ് റാണയും വിമര്‍ശന പരിധിയില്‍ വരുമെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Sports  McCullum  Kolkata Knight Riders  Brendon McCullum  കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ്  ബ്രണ്ടന്‍ മക്കല്ലം
'ഒരാളെ മാറ്റാൻ കഴിയുന്നില്ലെങ്കിൽ, ആളെ തന്നെ മാറ്റുക'; കൊല്‍ക്കത്തയില്‍ സമഗ്ര മാറ്റ സൂചന നല്‍കി മക്കല്ലം

By

Published : Apr 30, 2021, 5:24 PM IST

അഹമ്മദാബാദ്: തുടര്‍ തോല്‍വികളില്‍ വലയുന്ന കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ് ടീമില്‍ സമഗ്രമായ മാറ്റമുണ്ടാവുമെന്ന് സൂചിപ്പിച്ച് കോച്ച് ബ്രണ്ടന്‍ മക്കല്ലം. 'നിങ്ങൾക്ക് ഒരാളെ മാറ്റാൻ കഴിയുന്നില്ലെങ്കിൽ, ആളെ തന്നെ മാറ്റുക'യെന്നു പറഞ്ഞുകൊണ്ടാണ് ആരുടേയും പേരെടുത്ത് വിമര്‍ശിക്കാതെ ടീമില്‍ വരാന്‍ പോകുന്ന മാറ്റത്തെക്കുറിച്ച് മക്കല്ലം സൂചന നല്‍കിയത്.

'ഇത് വളരെ നിരാശാജനകമാണ്. ഒരു കളിക്കാരനെന്ന നിലയിൽ, തെരഞ്ഞെടുക്കുമ്പോള്‍ സ്വാതന്ത്ര്യവും ആത്മവിശ്വാസവും വിശ്വസ്തതയും നൽകണമെന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത്. കളിക്കളത്തിലേക്കെത്തുമ്പോള്‍ ആക്രമണോത്സുകത പ്രകടിപ്പിക്കാനും ടീമിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാനും ശ്രമിക്കുക. ഇതാണ് ഞാനും ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും കളിക്കാരോട് പറയുന്നത്. നിർഭാഗ്യവശാൽ ഞങ്ങൾക്കത് ലഭിക്കുന്നില്ല'.

read more: 'ബോളേ... പോ....'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി പൊള്ളാര്‍ഡ്

'നിങ്ങൾക്ക് ഒരാളെ മാറ്റാൻ കഴിയുന്നില്ലെങ്കിൽ, ആളെ തന്നെ മാറ്റുക', എന്ന ചൊല്ല് എന്‍റെ കരിയറിലെപ്പോഴും ഞാന്‍ പാലിച്ച് പോരുന്നതാണ്. അതിനാൽ ഞങ്ങൾ‌ക്ക് ചില മാറ്റങ്ങൾ‌ വരുത്തേണ്ടിവരും. മെച്ചപ്പെട്ട രീതിയില്‍ ടീമിന് വേണ്ടി കളിക്കുന്ന പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. -മക്കല്ലം പറഞ്ഞു.

അതേസമയം ടീമിന്‍റെ ഓപ്പണിങ് സഖ്യമായ യുവതാരം ശുഭ്മാന്‍ ഗില്ലും, നിതീഷ് റാണയും വിമര്‍ശന പരിധിയില്‍ വരുമെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ നിന്നും 19ല്‍ താഴെ ശരാശരിയില്‍ 132 റണ്‍സാണ് ഗില്ലിന് കണ്ടെത്താനായത്. റാണ നേടിയതാവട്ടെ 201 റണ്‍സും.

ABOUT THE AUTHOR

...view details