ജയ്‌പൂര്‍:രാജസ്ഥാന്‍ റോയല്‍സിനെ എറിഞ്ഞൊതുക്കിയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ജയം പിടിച്ചത്. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന് തുടക്കം മുതല്‍ തന്നെ പിഴച്ചു. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു രാജസ്ഥാന്‍റെ ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്.
പിന്നാലെ പന്തെറിയാനെത്തിയവരില്‍ മോഹിത് ശര്‍മ്മ ഒഴികെയുള്ളവരെല്ലാം ഗുജറാത്ത് നിരയില്‍ വിക്കറ്റ് നേടി. അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്‍ ജോഡികളായ റാഷിദ് ഖാനും നൂര്‍ അഹമ്മദുമായിരുന്നു രാജസ്ഥാനെ തകര്‍ത്തത്. ഇരുവരും ചേര്‍ന്ന് 5 വിക്കറ്റാണ് മത്സരത്തില്‍ വീഴ്‌ത്തിയത്.
നാലോവര്‍ പന്തെറിഞ്ഞ റാഷിദ് ഖാന്‍ 14 റണ്‍സ് വിട്ടുകൊടുത്താണ് 3 വിക്കറ്റ് സ്വന്തമാക്കിയത്. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റായിരുന്നു വീഴ്‌ത്തിയത്. മൂന്നോവറില്‍ 25 റണ്‍സ് വഴങ്ങിയായിരുന്നു 18 കാരന്‍റെ രണ്ട് വിക്കറ്റ് പ്രകടനം.
ഐപിഎല്‍ പതിനാറാം പതിപ്പിലും ഇരു താരങ്ങളും മിന്നും പ്രകടനമാണ് തുടരുന്നത്. ഗുജറാത്തിന്‍റെ ഈ സ്‌പിന്‍ ജോഡികള്‍ ഇതുവരെ 28 വിക്കറ്റാണ് സ്വന്തമാക്കിയിട്ടുള്ളത്. ലോകക്രിക്കറ്റ് ആരാധകര്‍ഡക്ക് സുപരിചിതനാണ് റാഷിദ് ഖാന്‍.
Also Read :IPL 2023 | വരവ് ചെറുരാജ്യങ്ങളിൽ നിന്നായിരിക്കാം; എന്നാൽ ഇവർ ചില്ലറക്കാരല്ല
ഗുജറാത്ത് ടൈറ്റന്‍സിനായി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന നൂര്‍ അഹമ്മദിനെ ക്രിക്കറ്റ് ആസ്വാദകര്‍ക്ക് കൂടുതലറിയാന്‍ വഴിയില്ല. എന്നാല്‍ ഇപ്പോള്‍ ഈ അഫ്‌ഗാന്‍ യുവതാരം എങ്ങനെയാണ് ഐപിഎല്ലിലേക്ക് എത്തിയത് എന്നുള്‍പ്പടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് അസിസ്റ്റന്‍റ് കോച്ച് ആശിഷ് കപൂര്‍.