മുംബെെ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പുതിയ നേട്ടം സ്വന്തമാക്കി കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ് താരം ദിനേഷ് കാര്‍ത്തിക്. ടീമിനായി 1000 റണ്‍സ് കണ്ടെത്തുന്ന താരമെന്ന നേട്ടമാണ് കാര്‍ത്തിക് കരസ്ഥമാക്കിയത്.
കൊല്‍ക്കത്തയ്ക്കായി 1000 റണ്‍സ് തികച്ച് ദിനേഷ് കാര്‍ത്തിക് - 1000 runs
ഐപിഎല്ലില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെ കാര്‍ത്തിക്കുണ്ട്.
24 പന്തില്‍ 25 റണ്‍സെടുത്ത താരം പുറത്തായെങ്കിലും, മത്സരത്തില്‍ എട്ട് റണ്‍സ് ചേര്‍ത്തതോടുകൂടി താരം നിര്‍ണായക നാഴികക്കല്ല് പിന്നിട്ടിരുന്നു. അതേസമയം ഐപിഎല്ലില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെ കാര്‍ത്തിക്കുണ്ട്.
19 അര്‍ധ സെഞ്ച്വറികളടക്കം 3900ത്തിലേറെ റണ്‍സ് സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 400 ഫോറുകളും 100ലേറെ സിക്സുകളും ഉള്‍പ്പെടും. ചെന്നെെ ക്യാപ്റ്റന്‍ എംഎസ് ധോണി, മുംബെെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് പിന്നാലെ ഐപിഎല്ലില്‍ 200 മത്സരങ്ങള്‍ പിന്നിടുന്ന താരമാവാനും കാര്‍ത്തിക്കിനായിട്ടുണ്ട്.