ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗായ ഐപിഎല്ലിൽ വിക്കറ്റ് കീപ്പർ-ക്യാപ്റ്റൻമാരുടെ ആവിർഭാവത്തിന് പ്രചോദനമായത് മഹേന്ദ്ര സിങ് ധോണിയാണെന്ന് രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്‌ലർ. ഐപിഎല്ലിൽ നിലവിലുള്ള ഏട്ട് ടീമുകളില്‍ നാല് ടീമിനേയും നയിക്കുന്നത് വിക്കറ്റ് കീപ്പര്‍മാരാണെന്നിരിക്കെയാണ് ബട്‌ലറുടെ പ്രതികരണം.
'ക്യാപ്റ്റനാകാൻ കഴിയുന്ന വിക്കറ്റ് കീപ്പർമാരുടെ ആവിർഭാവത്തിന് പിന്നില്‍ എംഎസ്‌ഡിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനാണ്, അദ്ദേഹത്തിന്‍റെ കാൽച്ചുവടുകൾ പിന്തുടരാൻ ആഗ്രഹിക്കുന്ന ധാരാളം കളിക്കാരുണ്ട്' ബട്‌ലർ പറഞ്ഞു.