ദുബായ് :സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ വിജയിച്ച് ഐപിഎല്ലിൽ പ്ലേഓഫിൽ സ്ഥാനമുറപ്പിച്ചതിന് പിന്നാലെ ഒരു പിടി റെക്കോടുകൾ കൂടി തന്‍റെ പേരിൽ എഴുതിച്ചേർത്ത് ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്തിയി ചരിത്രത്തിലാധ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ ഇത്തവണ അതേ നാണയത്തിൽ തിരിച്ചടിച്ച് പ്ലേ ഓഫിലെത്തുന്ന ആദ്യത്തെ ടീമായി മാറി.
ഐപിഎല്ലിൽ ഒരു ടീമിനായി ഏറ്റവുമധികം ക്യാച്ചുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോഡ് കഴിഞ്ഞ മത്സരത്തിൽ നൂറ് ക്യാച്ചുകൾ സ്വന്തമാക്കി ധോണി സ്വന്തമാക്കി. ചെന്നൈയിലെ സഹതാരം സുരേഷ് റൈനയുടെ 98 ക്യാച്ചുകളുടെ റെക്കോഡാണ് താരം മറികടന്നത്. 94 ക്യാച്ചുകളുള്ള കീറോണ്‍ പൊള്ളാർഡാണ് മൂന്നാം സ്ഥാനത്ത്.
കഴിഞ്ഞ മത്സരത്തിൽ വൃദ്ധിമാൻ സാഹയെ പുറത്താക്കിയാണ് ധോണി 100 ക്യാച്ചുകൾ പൂർത്തിയാക്കിയത്. കൂടാതെ മത്സരത്തിൽ ജേസണ്‍ റോയിയുടേയും പ്രിയം ഗാർഗിന്‍റെയും ക്യാച്ചുകളും ധോണി നേടിയിരുന്നു. ഐപിഎല്ലിൽ 119 ക്യാച്ചുകളാണ് ധോണിയുടെ പേരിലുള്ളത്. എന്നാൽ ഇതിൽ 19 എണ്ണം റെയ്‌സിങ് പൂനെ സൂപ്പർ ജയന്‍റ്സിനായി നേടിയവയാണ്.